പത്തൊമ്പതാം നൂറ്റാണ്ടിന് ഇനി ഒരു മാസത്തെ ചിത്രീകരണം കൂടി

പത്തൊന്‍പതാം നൂറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന ഈ വിനയന്‍ ചിത്രം ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു. ബിഗ് ബജറ്റില്‍ വരുന്ന ഈ ചിത്രത്തിന് ഇനി ഒരു മാസത്തെ കൂടി ഷൂട്ടിങ്ങ് ബാക്കിയുണ്ട്.
വമ്പന്‍ മുതല്‍ മുടക്കില്‍ വീണ്ടും മലയാളത്തിലൊരു ചരിത്രസിനിമ ഒരുങ്ങുകയാണ്. കേരള നവോദ്ധാനത്തിലെ ആദ്യ രക്തസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയായ ആറാട്ട്പുഴ വേലായുധപണിക്കരുടെ ജീവിതമാണ് അഭ്രപാളിയില്‍ വിസ്മയം തീര്‍ക്കാന്‍ ഒരുങ്ങുന്നത്. പത്തൊന്‍പതാം നൂറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന ഈ വിനയന്‍ ചിത്രം ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു. ബിഗ് ബജറ്റില്‍ വരുന്ന ഈ ചിത്രത്തിന് ഇനി ഒരു മാസത്തെ കൂടി ഷൂട്ടിങ്ങ് ബാക്കിയുണ്ട്. യുവതാരം സിജു വിത്സണ്‍ ആണ് ആറാട്ടുപുഴ വേലായുധ പണിക്കരുടെ വേഷത്തില്‍ എത്തുന്നത്.

കൊവിഡ് പ്രതിസന്ധി തുടരവെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുടങ്ങിയിരിക്കുകയാണ്. ഒരുപാട് പരിശ്രമങ്ങള്‍ നടത്തിയ തന്റെ ചിത്രം ബിഗ് സ്‌ക്രീനില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനാവുമെന്നാണ് വിനയന്‍ കരുതുന്നത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനയന്‍ ചിത്രത്തെക്കുറിച്ചുള്ള വിവരങള്‍ പങ്കുവച്ചത്.

വിനയന്‍റെ വാക്കുകള്‍:

അതിസാഹസികനും ധീരനുമായിരുന്ന ഒരു പോരാളിയുടെ കഥ എന്നതുപോലെ തന്നെ, അന്ന് തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ പ്രതിപാദിക്കുന്ന സിനിമ കൂടിയാണ്. ആ കാലഘട്ടം സത്യസന്ധമായി പുനരാവിഷ്‌കരിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. ഒത്തിരി ഹോം വര്‍ക്ക് അതിനായി ചെയ്തിട്ടുണ്ട്. അതില്‍ എത്രമാത്രം വിജയിക്കാന്‍ കഴിഞ്ഞു എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ഏതാണ്ട് ഒരു മാസത്തെ ഷൂട്ടിംഗ് കൂടി ഇനി ബാക്കിയുണ്ട്. ഈ ലോക്ഡൗണ്‍ ഒക്കെ കഴിഞ്ഞ് അത് പൂര്‍ത്തീകരിച്ച് ചിത്രം ബിഗ് സ്‌ക്രീനില്‍ കാണിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആഗ്രഹങ്ങളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് തീയറ്ററില്‍ കാണിക്കുവാന്‍ കഴിയും, നിങ്ങള്‍ പ്രേക്ഷകര്‍ വളരെ സംതൃപ്തിയോടെ അതിരുന്ന് കാണും എന്നൊക്കെയുള്ള പ്രതീക്ഷയോടെ നമുക്ക് മുന്നോട്ട് പോകാം…
വിനയന്

ചിത്രത്തില്‍ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ക്യഷ്ണ, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ് തുടങ്ങി ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അണിനിരക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here