സൗദിയിൽ വാഹനാപകടത്തിൽ മരിച്ച നഴ്‌സുമാരുടെ മൃതദേഹം നാട്ടിലേയ്ക്ക് അയച്ചു

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരണപ്പെട്ട കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവരുടെ മൃതദേഹം നാട്ടിലേക്കു അയച്ചു.നജ്റാൻ കിംഗ് ഖാലിദ് ആശുപതിയിലെ നഴ്‌സുമാർ ആയിരുന്നു ഷിൻസി ഫിലിപ്പും അശ്വതി വിജയനും .

കഴിഞ്ഞ വെള്ളിയാഴ്ച ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത് . സൗദിയിലെ യദുമയ്ക്കടുത്തു വെച്ചാണ് അപകടം നടന്നത്.അപകട സ്ഥലത്തു വെച്ച് തന്നെ രണ്ടുപേരും മരണപ്പെടുകയായിരുന്നു.

നജ്‌റാൻ പ്രതിഭ സാംസ്‌കാരിക വേദി പ്രവർത്തകരാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിനായുള്ള നിയമ നടപടികൾക്ക് നേതൃത്വം നൽകിയത് . നജ്റാൻ കേന്ദ്ര കമ്മിറ്റി റിലീഫ് കൺവീനർ അനിൽ രാമചന്ദ്രൻ ,
ജിദ്ദ ഇന്ത്യൻ കോൺസിലേറ്റ് കമ്യൂണിറ്റി വെൽഫെയർ മെമ്പർ അബ്ദുൾ ഗഫൂർ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫയർ വിഭാഗം കോൺസുൽ ഡോക്ടർ ആലീം ശർമ, കോൺസുലേറ്റ് ട്രാൻസുലേറ്റർ ആസിം അൻസാരി എന്നിവരുടെ ശ്രമഫലമായാണ് മൃതദേഹങ്ങൾ വേഗത്തിൽ തന്നെ നാട്ടിലേയ്ക്ക് അയക്കാൻ സാധിച്ചത്. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News