‘മൂന്നാം വരവിനെ മുന്നേ ചെറുക്കാം’ കൊവിഡ് ബോധവത്ക്കരണ വീഡിയോ പ്രകാശനം ചെയ്തു

കൊവിഡ് ബോധവത്ക്കരണ വീഡിയോ പ്രകാശനം ചെയ്തു. കോഴിക്കോട് കലക്ടർ സാംബശിവ റാവുവാണ് വീഡിയോ പ്രകാശനം ചെയ്തത്. സംസ്ഥാന സർക്കാരിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനു വേണ്ടി മൂന്നാം വരവിനെ മുന്നേ ചെറുക്കാം എന്ന സന്ദേശം നൽകി കേരള സാമൂഹ്യ സുരക്ഷാ മിഷൻ കോഴിക്കോട് റീജീണൽ നിർമ്മിച്ചതാണ് ഈ ബോധവൽക്കരണ വീഡിയോ.

ചലചിത്ര താരം ഹരീഷ് കണാരൻ, സംവിധായകൻ രാജീവ് വി. ഫോർ യു, സാമൂഹ്യ സുരക്ഷാ മിഷൻ റീജിണൽ ഡയരക്ടർ ഡോ. യു. ആർ. രാഹുൽ, പ്രോഗ്രാം കോർഡിനേറ്റർ ഫൈസൽ എം.പി, പി.ആർ.ഒ റിനീഷ് തിരുവള്ളൂർ എന്നിവർ പ്രകാശന പരിപാടിയിൽ പങ്കെടുത്തു.

കൊവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി പൊതുജനങ്ങൾ പാലിക്കേണ്ടുന്ന മുൻ കരുതലുകൾ ഉൾക്കൊള്ളിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News