വായ്പാ മൊറട്ടോറിയം; സാഹചര്യം വിലയിരുത്തി യുക്തമായ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് സുപ്രീംകോടതി

വായ്പാ മൊറട്ടോറിയം അടക്കം ആശ്വാസ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് സുപ്രീം കോടതി. കൊവിഡ് രണ്ടാം തരംഗവും, ലോക്ക്ഡൗണും കണക്കിലെടുത്ത് വായ്പാ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. നയപരമായ വിഷയമായതിനാല്‍ കോടതിക്ക് നിര്‍ദേശം നല്‍കാനാകില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സാഹചര്യം വിലയിരുത്തി യുക്തമായ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്നും സുപ്രീംകോടതി പറഞ്ഞു. ആറ് മാസത്തേക്കോ, കൊവിഡ് സാഹചര്യം മെച്ചപ്പെടുന്നത് വരെയോ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ പൗരന്മാര്‍ക്കെതിരെ നടപടി പാടില്ലെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഇതേ ആവശ്യത്തില്‍ മൊറോട്ടോറിയം പ്രഖ്യാപിക്കല്‍ കേന്ദ്രസര്‍ക്കാരിന്റെ നയപരമായ വിഷയമെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ മൊറട്ടോറിയം കാലയളവില്‍ വായ്പക്കാരനില്‍ നിന്ന് ബാങ്കുകള്‍ കൂട്ടുപലിശയോ പിഴ പലിശയോ ഈടാക്കരുതെന്ന് അന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News