മുംബൈയില്‍ പെട്രോള്‍ വില 102 രൂപയിലെത്തി

രാജ്യത്ത് ഇന്ധനവില ഉയരുന്നത് തുടരുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വര്‍ദ്ധനവ് നേരിടുന്നത് സാധാരണക്കാരുടെ ജീവിതം കൊവിഡ് കാലത്ത് കൂടുതല്‍ ദുരിതത്തിലാക്കുകയാണ്. ഇന്ന് പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ത്തി. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 102 രൂപയിലെത്തി. രാജ്യ തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95.85 രൂപയാണ് വില.

കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസല്‍ വിലയിലും കുത്തനെ വര്‍ധനയുണ്ടായി. മുംബൈയില്‍ ഡീസല്‍ ഒരു ലിറ്ററിന് 94.15 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഡല്‍ഹിയില്‍ വെള്ളിയാഴ്ച ഡീസല്‍ വില ലിറ്ററിന് 86.75 രൂപയായി ഉയര്‍ന്നു.

2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഏറ്റവും വലിയ വാഗ്ദാനങ്ങളില്‍ ഒന്ന് ഇന്ധന വില കുറയ്ക്കും എന്നതായിരുന്നു. എന്നാല്‍ 2014 ന് ശേഷം എണ്ണ വിലയില്‍ വന്‍വര്‍ദ്ധനയാണ് രാജ്യം നേരിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here