അതീവ ജാഗ്രത വേണം ; ലോക്ഡൗണ്‍ ഇളവ് ശ്രദ്ധാപൂര്‍വമാകണമെന്ന് മുഖ്യമന്ത്രി

ജനങ്ങള്‍ അതീവജാഗ്രതപുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടിച്ചേരലുകള്‍ ഒഴിവാക്കുക. വാക്‌സിനെടുത്തവരും ശ്രദ്ധിക്കണം. അവരിലും കൊവിഡ് പടര്‍ത്താന്‍ ഡെല്‍റ്റക്ക് കഴിയുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. അവരിലൂടെ മറ്റുളളവരിലേക്ക് പടരും.

വാക്‌സീനെടുത്താലും പ്രമേഹമടക്കമുള്ളവര്‍ മുടക്കരുത്. രണ്ട് മൂന്ന് തരംഗങ്ങള്‍ക്ക് ഇടയിലുള്ള ദൈര്‍ഘ്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ബ്രിട്ടനില്‍ രണ്ടുമാസത്തെ ഇടവേളയായിരുന്നു. ഇറ്റലി 17 ആഴ്ച, അമേരിക്ക 23 ആഴ്ച. കേരളത്തില്‍ മൂന്നാം തരംഗത്തിലേക്കുള്ള ഇടവേള പരമാവധി ദീര്‍ഘിപ്പിക്കണം. അതല്ലെങ്കില്‍ മരണം കൂടാന്‍ സാധ്യതയുണ്ട്. ലോക്ഡൗണ്‍ ഇളവ് ശ്രദ്ധാപൂര്‍വമാകണം. ആരോഗ്യ സംവിധാനം ശാക്തീകരിക്കാന്‍ നടപടികളെടുക്കും.

രണ്ടാം തരംഗത്തിന്റെ കാരണങ്ങളിലൊന്ന് ഡെല്‍റ്റയാണ്. വാക്‌സിന്‍ എടുത്തവരിലും ഭേദമായവരിലും രോഗമുണ്ടാക്കാന്‍ ഇവക്ക് കഴിയും. മരണം സംഭവിക്കാനുള്ള സാധ്യത കണ്ടെത്തിയിട്ടില്ല. നേരത്തെ ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ ആളുകളിലായിരുന്നു പകരുന്നതായി കണ്ടെത്തിയത്. ഇതിന് ആറുപേരിലേക്ക് വരെ സാധ്യതയുണ്ട്. അതിനാല്‍ കൊവിഡ് ചട്ടങ്ങള്‍ പാലിക്കണം. ഇരട്ട മാസ്‌ക്ക് ധരിക്കുക.

ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചു. ജനങ്ങള്‍ സഹകരിച്ചു. അതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാനായി. മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണസംഖ്യ കുറഞ്ഞു. പക്ഷേ പൂര്‍ണമായി ആശ്വസിക്കാനുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ രോഗികളുള്ള ചില പ്രദേശങ്ങളില്‍ കൂടുതല്‍ ഗൗരവത്തോടെ ഇടപെടും. നിയന്ത്രണം കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടിപിആര്‍ കൂടിയ ജില്ലകളില്‍ പരിശോധന കൂട്ടാന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് ഇക്കാര്യത്തില്‍ മാതൃകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി രോഗം ബാധിച്ചവരെ സിഎഫ്എല്‍ടിസിയിലെത്തിക്കുന്നതിന് മികച്ച രീതിയാണ് ജില്ലയിലേതെന്നും കൂട്ടിച്ചേര്‍ത്തു. ഇത് സംസ്ഥാനത്ത് പിന്തുടരാവുന്നതാണ്. കൂടുതല്‍ രോഗികളുള്ള ഇടങ്ങളില്‍ നടപ്പിലാക്കേണ്ട പരിപാടിയാണത്.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവശ്യസര്‍വീസിന് മാത്രം ഇളവ് നല്‍കും. ബാക്കിയെല്ലാവരും നാളെ സമ്പൂണ ലോക്ക് ഡൗണുമായി പൂര്‍ണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂണ്‍ 16 ന് ശേഷം സെക്രട്ടറിയേറ്റിലെ ആളുകള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News