സംവിധായകന്‍ ഐ.വി ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ.വി ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രം മായ യുട്യൂബില്‍ റിലീസ് ചെയ്തു. പ്രമുഖതാരങ്ങളുടെ ഔദ്യോഗിക പേജുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. തമിഴിലെയും മലയാളത്തിലെയും താരങ്ങള്‍ ചേര്‍ന്നാണ് ‘മായ’ റിലീസ് ചെയ്തത്.
സംവിധായകരായ വെങ്കിട് പ്രഭു, അശ്വത് മാരിമുത്തു, അഭിനേതാക്കളായ അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, റിതു വര്‍മ്മ, വാണി ബോജന്‍, വിശ്വക് സെന്‍, നിഹാരിക കൊണ്ടാല, ഐശ്വര്യ രാജേഷ്, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങിയവര്‍ ‘മായ’യുടെ ലിങ്ക് സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചു.
2017 ല്‍ അനി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണിത്. അശോക് സെല്‍വാനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും കൊവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക. 2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌ക്കാരം മായക്ക് ലഭിച്ചിരുന്നു.
പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറും കൂടിയാണ് അനി ഐ.വി ശശി.
Get real time update about this post categories directly on your device, subscribe now.