മഹാരാഷ്ട്രയിൽ പുതിയ 11,766 കേസുകൾ; 406  മരണങ്ങൾ

മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 11,766 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തൊട്ടാകെയുള്ള കേസുകൾ 5,887,853 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡുമായി ബന്ധപ്പെട്ട 406  മരണങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചു. ഇതോടെ മരണസംഖ്യ എണ്ണം 106,367 ആയി. 8,104 പേർക്ക് ഇന്ന് അസുഖം ഭേദമായി.   രോഗമുക്തി നേടിയവരുടെ  എണ്ണം 5,616,857 ആയി.

ജൂൺ 11 ന് മുംബൈയിൽ 721 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം  7,15,146 ആയി രേഖപ്പെടുത്തി.   24 മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തതോടെ നഗരത്തിൽ മരണസംഖ്യ 15,146 ആയി ഉയർന്നു.

658 പേർക്ക് അസുഖം ഭേദമായി. ഇത് വരെ രോഗം ഭേദമായരുടെ എണ്ണം 6,81,946. നിലവിൽ 15,189 പേരാണ് ചികിത്സയിൽ കഴിയുന്നത്.

കോവിഡ് രണ്ടാം തരംഗത്തിൽ മുംബൈയിൽ 2021 ഏപ്രിൽ 4 നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 11,163 പേർക്കാണ് ഒറ്റ ദിവസം അസുഖം രേഖപ്പെടുത്തിയത്.  2021 മെയ് 1 ന് ഏറ്റവും കൂടുതൽ രോഗികൾ മരണപെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News