അയിഷയ്ക്ക് ഐക്യദാര്‍ഢ്യം; ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി, വാര്‍ത്ത അയിഷ പുറത്തുവിട്ടത് കൈരളി ന്യൂസ് ചര്‍ച്ചയ്ക്കിടെ

ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യവുമായി ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. ലക്ഷദ്വീപ് ബിജെപിയിലെ പ്രമുഖ നേതാക്കളടക്കം 12 പേരാണ് അയിഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപിയില്‍ നിന്നും രാജി വെച്ചത്.

ലക്ഷദ്വീപിലെ ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹമീദ് അടക്കമുള്ളവരാണ് ബിജെപിയില്‍ നിന്ന് രാജിവച്ചത്. കൈരളിന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ അയിഷ സുല്‍ത്താനയാണ് വാര്‍ത്ത പുറത്തുവിട്ടത്.

ചാനല്‍ ചര്‍ച്ചക്കിടയില്‍ നടത്തിയ ബയോവെപ്പണ്‍ എന്ന ഒരു പദപ്രയോഗത്തിന്റെ പേരിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് യുവ സംവിധായിക ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തിരുന്നത്. 124 എ ,153 ബി എന്നീ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News