തറയിൽ ഫിനാൻസ് തട്ടിപ്പ്; സജി സാമിനും ഭാര്യയ്ക്കുമായുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്

പത്തനംതിട്ട കേന്ദ്രമാക്കിയുള്ള തറയിൽ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ പൊലീസ് അന്വേഷണം തുടങ്ങി. ഒളിവിൽ പോയ സ്ഥാപന ഉടമ സജി സാമിനും ഭാര്യയ്ക്കുമായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

സുഹൃത്തുക്കളുടെയും ബന്ധുവീടുകളിലുമായി പൊലീസ് തിരച്ചിൽ വ്യാപകമാക്കി.നിക്ഷേപകരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസന്വേഷണം ജില്ലാ പൊലീസ് മേധാവി നിശാന്തിനിയുടെ നേതൃത്വത്തിലാണ്.

സ്ഥാപന ഉടമ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത പൊലീസ് തള്ളിയില്ല. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും ആലോചനയുണ്ട്.

അതേസമയം പത്തനംതിട്ട ഓമല്ലൂരിലെ തറയിൽ ഫിനാൻസ് പണം തിരികെ നൽകുന്നില്ലെന്ന പരാതിയുമായി നിക്ഷേപകരാണ് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ് തറയിൽ ഫിനാൻസ്. നൂറുകണക്കിന് ആളുകൾ 70 കോടിയോളം രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്.

എന്നാൽ പലിശ മുടങ്ങിയതോടെ 10 ലക്ഷം നിക്ഷേപിച്ച ഒരാൾ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ കൊടുത്തതാണ് ആദ്യ പരാതി. ഈ പരാതിയെ തുടർന്ന് പൊലീസ് നിക്ഷേപകനെയും ബാങ്ക് ഉടമ സജി സാമിനേയും നേരിട്ട് വിളിച്ച് നടത്തിയ ചർച്ചയിൽ ഏപ്രിൽ മാസം 30 ന് പണം തിരികെ നൽകാമെന്ന വ്യവസ്ഥയിൽ കേസെടുത്തില്ല. പക്ഷെ പറഞ്ഞ അവധിയിൽ ബാങ്ക് ഉടമയ്ക്ക് പണം നൽകാൻ കഴിഞ്ഞില്ല. പിന്നീട് പല തവണയായി പണം പിൻവലിക്കാൻ എത്തിയവർ കണ്ടത് അടഞ്ഞു കിടക്കുന്ന ശാഖകളാണ്. ഇതോടെ കൂടുതൽ നിക്ഷേപകർ പരാതിയുമായെത്തി.

നിക്ഷേപകർ പലരും സജി സാമിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഓമല്ലൂരിലുള്ള ഇയാളുടെ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്. അടൂർ പത്തനംതിട്ട സ്റ്റേഷനുകളിലാണ് പരാതി കിട്ടിയിരിക്കുന്നത്. ജില്ലാപൊലീസ് മേധാവി ആർ നിഷാന്തിനിക്ക് കൂടുതൽ ആളുകൾ ഇ മെയിൽ വഴിയും പരാതി അയക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News