ചടങ്ങ് തെറ്റിയില്ല; ഇന്ധനവില വീണ്ടും വർധിപ്പിച്ചു

ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന്​ 27 പൈസയും ഡീസലിന്​ 24 പൈസയുമാണ്​ വർധിപ്പിച്ചത്​. ഇതോടെ കോഴിക്കോട്​ പെട്രോൾ ലിറ്ററിന്​ 96.56 രൂപയും ഡീസലിന്​ 91.98 രൂപയുമായി.

തിരുവനന്തപുരത്ത്​ പെട്രോളിന്​ 98.16 രൂപയും ഡീസലിന്​ 93.48 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന്​ 96.22 രൂപയാണ്​ ഇന്നത്തെ വില. ഡീസലിന്​ 92.66രൂപയും. ജൂൺ മാസത്തിൽ മാത്രം ഏഴുതവണയാണ്​ നിലവിൽ ഇന്ധനവില വർധിപ്പിച്ചത്​.

ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന്​ 95.85രൂപയും ഡീസലിന്​ 86.75 രൂപയുമായി. ആഗോള വിപണയിൽ അസംസ്​കൃത എണ്ണവില ഉയർന്നതാണ്​ വില വർധനക്ക്​ കാരണമെന്ന്​ എണ്ണക്കമ്പനികൾ പറയുന്നു.

മേയ്​ 29ന്​ മുബൈയിൽ പെട്രോൾ വില നൂറുതൊട്ടിരുന്നു. ​നിലവിൽ പെട്രോൾ വില മുംബൈയിൽ 102.4 രൂപയായി. രാജ്യത്തെ ഒരു സംസ്​ഥാനവും ഇതുവരെ രേഖപ്പെടുത്താത്ത പെട്രോൾ നിരക്കാണ്​ ഇപ്പോൾ രേഖപ്പെടുത്തുന്നത്​. എല്ലാ സംസ്​ഥാനങ്ങളിലും ഏറ്റവും ഉയർന്ന നിരക്കിലാണ്​ പെട്രോൾ ഡീസൽ വിൽപ്പന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News