ഓണലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാൻ സ്മാർട്ട് ഫോൺ ചലഞ്ചുമായി എസ് എഫ് ഐ

ഓണലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാൻ സ്മാർട്ട് ഫോൺ ചലഞ്ചുമായി എസ് എഫ് ഐ. കണ്ണൂർ ജില്ലയിൽ 500 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ആദിവാസി, തീരദേശ പിന്നോക്ക മേഖലകളിലെ വിദ്യാർത്ഥികൾക്കാണ് തുടക്കത്തിൽ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നത്.

എസ്എഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സ്റ്റഡി സ്മാർട്ട് വിത്ത് എസ് എഫ് ഐ’ എന്ന മുദ്രവാക്യം ഉയർത്തിയാണ് ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണും,ടാബും വിതരണം ചെയ്യുന്നത്.പഠന സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർഥികളെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ്‌ എസ് എഫ് ഐ സ്മാർട്ട് ഫോൺ ടാബ് ചലഞ്ചിന് തുടക്കമിട്ടത്.ആദ്യ ഘട്ടം എന്ന നിലയിൽ 500 വിദ്യാർത്ഥികൾക്ക് സ്മാർട് ഫോണുകൾ നൽകുമെന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഷിബിൻ കാനായി പറഞ്ഞു.

വ്യത്യസ്ത പ്രചാരണ പരിപാടികളിലൂടെ പണം സമാഹരിച്ചു സ്പോൻസർമാരെ കണ്ടെത്തിയുമാണ് സ്മാർട്ട് ഫോണും ടാബും ശേഖരിക്കുന്നത്. ഇന്റർനെറ്റ്‌ കണക്ഷൻ ലഭ്യമല്ലാത്ത ഇടങ്ങളിൽ എസ്എഫ്ഐ പ്രവർത്തകർ പാഠശാലകൾ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു. ജില്ലാ സെക്രട്ടറി ഷിബിൻ കാനായി സ്മാർട്ട്‌ ഫോൺ കൈമാറി. ജില്ലാ പ്രസിഡന്റ് സിപി ഷിജു, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ്‌ ഫാസിൽ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel