ലക്ഷദ്വീപിൽ പ്രതിഷേധം ആളിക്കത്തുന്നു; ബിജെപിയിൽ കൂട്ടരാജി

ലക്ഷദ്വീപ് ബി ജെ പി യിൽ കൂട്ടരാജി. സംവിധായികയും സാമൂഹ്യ പ്രവർത്തകയുമായ ആയിഷ സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തതിൽ പ്രതിഷേധിച്ചാണ് രാജി. സംസ്ഥാന സെക്രട്ടറി, ഖഖഫ് ബോർഡ് അംഗം, ഖാദി ബോർഡ് അംഗം, ദ്വീപ് സെക്രട്ടറി തുടങ്ങി പ്രമുഖ നേതാക്കൾ പാർട്ടി വിടുന്നതായി വ്യക്തമാക്കി സംസ്ഥാന അദ്ധ്യക്ഷന് കത്ത് നൽകി.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും ആയിഷയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ദ്വീപിലെ ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹമീദും രാജിവച്ചവരിലുണ്ട്.

ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷ സുൽത്താനയ്ക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ലക്ഷദ്വീപ് വിഷയത്തിൽ ചാനൽ ചർച്ചയ്ക്കിടെ ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ബയോ വെപ്പൺ’ എന്ന പദം പ്രയോഗിച്ചതിനാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here