അവർ കളിക്കട്ടെ…. പഠിക്കട്ടെ…. പറക്കട്ടെ….

ജൂണ്‍ 12, ബാലവേല വിരുദ്ധദിനം

സ്നേഹവും ലാളനയും അനുഭവിച്ചു വളരുകയും പഠിക്കുകയും പറക്കുകയും ചെയ്യേണ്ട കുഞ്ഞുങ്ങളെ തൊഴിലിടങ്ങളിൽ നമ്മൾ കാണുന്നില്ലേ?ബാല്യം വിടും മുമ്പെ മുതിര്‍ന്നവരെപ്പോലെ പണിയെടുത്ത് ജീവിക്കുന്ന കുഞ്ഞുങ്ങളെ.ഹോട്ടലുകള്‍, വിനോദകേന്ദ്രങ്ങള്‍, പ്രൈവറ്റ് കമ്പനികള്‍,ഫാക്ടറികള്‍…..അങ്ങനെ പലയിടങ്ങളിൽ. ബാലവേലയാണത്.കുട്ടികളെ ശാരീരികവും മാനസികവും സാമൂഹികവുമായി വേദനിപ്പിക്കുന്ന തൊഴിലുകളെയാണ് ബാലവേലയായി നിര്‍വചിച്ചിരിക്കുന്നത്.കുട്ടികൾ പണിയെടുക്കേണ്ടവരല്ല …സ്വപ്‌നങ്ങൾ കാണേണ്ടവരും അത് പണിതുയർത്തേണ്ടവരുമാണ്.

സ്കൂളില്‍ പഠിക്കുന്ന പ്രായത്തിലുള്ള അഞ്ചിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ള പതിനഞ്ച് കോടിയിലേറെ കുട്ടികള്‍ കുടുംബം പോറ്റാനും സ്വയം ജീവിക്കാനും പണിയെടുക്കുന്നു, കഠിനാധ്വാനം ചെയ്യുന്നു എന്നാണ് കണക്ക്.2002 ജൂണ്‍ 12 മുതലാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ നേതൃത്വത്തില്‍ ലോക ബാലവേല വിരുദ്ധദിനമായി ആചരിച്ചു തുടങ്ങിയത്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 (എ) കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നു. ആര്‍ട്ടിക്കിള്‍ 24 കുട്ടികളെകൊണ്ട് വേല ചെയ്യിപ്പിക്കുന്നത് കര്‍ശനമായി വിലക്കുന്നു.1989-ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്‌ളിയാണ് ലോക ബാലവേല വിരുദ്ധ ദിനം പ്രഖ്യാപിച്ചത്. അന്തര്‍ദേശീയ തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയും അതിന്റെ ഘടക സംഘടനയായ ഇന്‍ര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ILO) ബാലവേലയ്‌ക്കെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്.

1992-ല്‍ തൊഴില്‍ സംഘടന നടപ്പിലാക്കിയ ബാലവേല ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര പരിപാടി (International Programme on the Elimination of Child Labour) 100 ലധികം രാഷ്ട്രങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്നു.1986 ലെ Child labour & Prohibition Act (ബാലവേല നിരോധന നിയമം) അനുസരിച്ച് 14 വയസ് തികയാത്ത കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ പാടില്ല. 1987-ല്‍ ബാലവേലയ്ക്ക് എതിരായി ദേശീയ നയം ആവിഷ്‌കരിച്ചു. 1996 ഡിസംബര്‍ 10-ന് സുപ്രീം കോടതി ബാലവേല ഇല്ലാതാ ക്കുന്നതിനായി ഒരു വിധി പ്രഖ്യാപിക്കുകയും ചെയ്തു.

1997 ലെ അടിമ നിരോധന നിയമം, 2000 ലെ ജുവനൈല്‍ ജസ്റ്റീസ് (പരിചരണവും സംരക്ഷണവും) ആക്ട് എന്നീ നിയമങ്ങള്‍ ബാലവേലയ്‌ക്കെതിരെ നിലവിലുണ്ട്. 2006 ഒക്‌ടോബര്‍ 10 മുതല്‍ബാലവേല നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹോട്ടലുകള്‍, വിനോദകേന്ദ്രങ്ങള്‍, പടക്കനിര്‍മ്മാണ കമ്പനികള്‍, ഗ്ലാസ് ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ പണിയെടുക്കുന്ന കുട്ടികളെ കാണാനിടയായാല്‍ അക്കാര്യം നമുക്ക് സര്‍ക്കാരിനെ അറിയിക്കാം. അതുമല്ലെങ്കില്‍ ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പരായ 1098-ല്‍ വിളിച്ച് അറിയിക്കുകയോ തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ (ഗ്രേഡ് 2) വിളിച്ച് വിവരം അറിയിക്കുകയോ ചെയ്യാം.

ബാലവേല ഇല്ലായ്മ ചെയ്യുന്നതിനാവശ്യമായ ബോധവവല്‍ക്കരണങ്ങളും പ്രവര്‍ത്തനങ്ങളും വിവിധ ഏജന്‍സികളുടെയും സര്‍ക്കാറുകളുടെയും നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News