ഇടുക്കിയിൽ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കഞ്ചാവ് വിൽപ്പന; രണ്ട് പേർ പിടിയിൽ

ഇടുക്കി നെടുംകണ്ടത്ത് വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. വണ്ടൻമേട് സ്വദേശികളെയാണ് രെ എക്സൈസ് പിടികൂടിയത്. കൗമാരക്കാര്‍ ഉള്‍പ്പെടെ ഇവരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു.

വണ്ടന്മേട് മേഖലയില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരെ കണ്ടെത്തി വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഗ്രൂപ്പിലൂടെ ആവശ്യപ്പെടുന്നതിന് അനുസരിച്ച് കഞ്ചാവ് എത്തിച്ച് നല്‍കും. സംഭവത്തില്‍ വണ്ടന്‍മേട് ശിവന്‍കോളനി സരസ്വതി വിലാസത്തില്‍ രാംകുമാർ, പുളിയന്‍മല കുമരേശഭവനില്‍ അജിത്ത് എന്നിവരെയാണ് ഉടുമ്പന്‍ചോല എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളികളായ ഹേമക്കടവ് പുതുപറമ്പില്‍ ലിജോ ഓടി രക്ഷപ്പെട്ടു.

രാംകുമാറിന്റെ പക്കല്‍ നിന്ന് 23 ഗ്രാം കഞ്ചാവും അജിത്ത് ഉപയോഗിച്ചിരുന്ന ഓട്ടോയില്‍ നിന്ന് 74 ഗ്രാം കഞ്ചാവും ലിജോയുടെ ഉപയോഗിച്ചിരുന്ന ഇന്‍ഡിക കാറില്‍ നിന്ന് 123 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. രണ്ട് വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

തമിഴ്‌നാട്ടില്‍ നിന്നും സമാന്തര പാതകളിലൂടെ കാല്‍നടയായി ആണ് പ്രതികള്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചിരുന്നത്. മേഖലയിലെ കഞ്ചാവിന്റെ വിതരണം സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തുമെന്ന് ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News