മോദി സർക്കാർ എന്തുകൊണ്ടാണ് മറുപടി നൽകാത്തത്? ഞാനും ഇന്ത്യക്കാരിയാണ് !!!

തിരുവനന്തപുരം: കേന്ദ്ര നിലപാടിനെതിരെ പൊട്ടിത്തെറിച്ച് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. ഐ.എസ്. ഭീകരരുടെ വിധവകളും നിലവില്‍ അഫ്ഗാനിസ്താന്‍ ജയിലില്‍ കഴിയുകയും ചെയ്യുന്ന ഇന്ത്യന്‍ വനിതകളെ മടക്കിക്കൊണ്ടുവന്നേക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

ബിന്ദുവിന്റെ മകള്‍ നിമിഷ ഫാത്തിമ ഉള്‍പ്പെടെയുള്ള നാലുപേരുടെ കാര്യത്തിലാണ് കേന്ദ്രം ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതായി വാര്‍ത്തകള്‍ പുറത്തുവന്നതോടെ മാധ്യമങ്ങളെ കാണുകയായിരുന്നു തിരുവനന്തപുരം സ്വദേശി ബിന്ദു.

ജയിലില്‍ കഴിയുന്നവരെ ഡീപോര്‍ട്ട് ചെയ്യാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ അതിന് മറുപടി നല്‍കിയില്ലെന്നതിനോട് വളരെ വൈകാരികമായാണ് ബിന്ദു പ്രതികരിച്ചത്.

ബിജെപി ഹിന്ദുക്കളുടെ പാർട്ടിയാണ് പക്ഷേ ഞങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. എനിക്ക് മകളെ കാണണം. താൻ അഫ്ഗാനിലേയ്ക്ക് പോകാം.

ഇന്ത്യ ഗവൺമെൻ്റ് എന്തുകൊണ്ടാണ് മറുപടി നൽകാത്തത് ഞാനും ഇന്ത്യക്കാരിയാണ്. എന്തിനാണ് മോദി സർക്കാർ ഇങ്ങനെ കാണിക്കുന്നത്. മകൻ ആർമി മേജറാണ് അവനും രാജ്യത്തെ സേവിക്കുകയാണ്.ജാതിയ്ക്കും മതത്തിനുമപ്പുറം അവളെൻ്റ മകളാണ്. സംസ്ഥാന സർക്കാർ എന്തു പറഞ്ഞാലും കേന്ദ്രം അംഗീകരിക്കുന്നില്ലെന്നും ബിന്ദു പറഞ്ഞു.

മകള്‍ ജയിലില്‍ ആണെന്ന് അറിഞ്ഞിട്ട് ഒന്നര വര്‍ഷമായി. ഡല്‍ഹിയിലെ പല വഴികളിലൂടെ ശ്രമിച്ചു. ആരും പ്രതികരിച്ചില്ല. അമിത് ഷായ്ക്കും വിദേശകാര്യമന്ത്രാലയത്തിനുമെല്ലാം മെയില്‍ അയച്ചിരുന്നു. പക്ഷെ ആരും മറുപടി തന്നില്ല. യുവതികളെ തിരിച്ചുകൊണ്ടുവരുന്ന വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മറുപടി പറയാത്തത് ഇന്ത്യക്കാരി എന്ന നിലയിൽ തന്നെ ഞെട്ടിച്ചെന്നും ബിന്ദു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News