കളിമണ്‍ കോര്‍ട്ടിന്റെ രാജാവിന് ചുവടു പിഴച്ചു; ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ റഫേല്‍ നദാലിനെ വീഴ്ത്തി നൊവാക് ദ്യോകോവിച്

കളിമണ്‍ കോര്‍ട്ടിന്റെ രാജാവെന്ന് അറിയപ്പെടുന്ന റാഫേല്‍ നദാലിനെ വീഴ്ത്തി നൊവാക് ദ്യോകോവിച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍. നാല് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ നദാലിനെ 3-6, 6-3, 7-6, 6-2 എന്ന സ്‌കോറിന് തകര്‍ത്താണ് ദ്യോകോവിച്ച് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ഇതോടെ 13 തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടുള്ള നദാലിനെ റൊളാന്‍ഡ് ഗാരോസില്‍ രണ്ട് വട്ടം തോല്‍പിക്കുന്ന ആദ്യ താരമെന്ന നേട്ടവും ലോക ഒന്നാം നമ്പര്‍ താരമായ ദ്യോകോവിച് സ്വന്തമാക്കി.

2005ല്‍ ടെന്നീസില്‍ അരങ്ങേറ്റം കുറിച്ച നദാല്‍ കളിമണ്‍ കോര്‍ട്ടില്‍ കളിച്ച 108 മത്സരങ്ങളില്‍ ആകെ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് തോല്‍വി വഴങ്ങിയത്. അതില്‍ രണ്ട് തവണയും നദാലെന്ന അതികായനെ വീഴ്ത്തിയത് ദ്യോകോവിച് ആണ്. 2015 ഫ്രഞ്ച് ഓപണ്‍ ക്വാര്‍ട്ടറിലായിരുന്നു കളിമണ്‍ കോര്‍ട്ടില്‍ ദ്യോകോ ആദ്യം നദാലിനെ തോല്‍പിച്ചത്. അതിന് ശേഷം അവസാനം നടന്ന നാല് ഗ്രാന്‍ഡ്സ്ലാമിലും തോല്‍വി അറിയാതെയാണ് നദാല്‍ കിരീടം ചൂടിയത്. ആദ്യ സെറ്റ് വിജയിച്ച ശേഷം നദാല്‍ റൊളാന്‍ഡ് ഗാരോസില്‍ ആദ്യമായി ഒരു മത്സരം തോല്‍ക്കുന്നതെന്ന അപൂര്‍വതക്കും ഫ്രഞ്ച് ഓപ്പണ്‍ സെമി സാക്ഷിയായി.

ദ്യോകോവിച് ഇത് അഞ്ചാം തവണയാണ് ഫ്രഞ്ച് ഓപണ്‍ ഫൈനലിലെത്തുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഗ്രീസിന്റെ സ്റ്റിഫാനോസ് സിറ്റ്സിപാസാണ് ദ്യോകോയുടെ എതിരാളി. ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ തോല്‍പിച്ചാണ് സിറ്റ്സിപാസ് ഫൈനല്‍ യോഗ്യത നേടിയത്.

നേരത്തെ വിമ്പിള്‍ഡണില്‍ 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന സ്വപ്നവുമായെത്തിയ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ടൂര്‍ണമെന്റിനിടെ പിന്മാറിയിരുന്നു. വലത് കാല്‍മുട്ടിന് കഴിഞ്ഞ വര്‍ഷം ഫെഡറര്‍ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു. ഇതിന് പിന്നാലെ ദൈര്‍ഘ്യമേറിയ മത്സരങ്ങളില്‍ കളിക്കുമ്പോള്‍ കാലിനുണ്ടാകുന്ന പ്രശ്‌നം ഫെഡററെ വലക്കുന്നുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൂന്നാം റൌണ്ട് മത്സരം കഴിഞ്ഞതിന് പിന്നാലെ ഫെഡറര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്ന കാര്യം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News