ഇന്ധനവില വർദ്ധനവിനെതിരെ പാളവണ്ടി വലിച്ച് പ്രതിഷേധം

പെട്രോൾ ഡീസൽ വില വർദ്ധനയ്ക്ക് എതിരെ പാളവണ്ടി വലിച്ച് പ്രതിഷേധം. കണ്ണൂർ പ്രാപ്പൊയിലിലാണ് ഡി വെ എഫ് ഐ നേതൃത്വത്തിൽ പാളവണ്ടിയോട്ട മത്സരം സംഘടിപ്പിച്ചത്.രണ്ട് ലിറ്റർ പെട്രോളാണ് വിജയികൾക്ക് സമ്മാനമായി നൽകിയത്.

എണ്ണ വില കുതിച്ചുയരുമ്പോൾ ഒരു കാറോട്ടമത്സരം സംഘടിപ്പിക്കുക അസാധ്യമാണ്.എന്നാൽ പിന്നെ കാർ റേസിനെ വെല്ലുന്ന ഒരു പാളവണ്ടി റേസ് സംഘടിപ്പിച്ചു കളയാമെന്നായി കണ്ണൂർ പ്രാപ്പൊയിലിലെ യുവാക്കൾ. പെട്രോൾ ഡീസൽ വില വർദ്ധനവിന് എതിരെയായിരുന്നു ഡിവൈഎഫ്ഐ പ്രാപ്പൊയിൽ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാപ്പൊയിൽ ടൗണിലാണ് മത്സരം നടന്നത്. രണ്ട് ലിറ്റർ പെട്രോളാണ് വിജയികൾക്ക് സമ്മാനമായി നൽകിയത്. ചെറുപുഴ പഞ്ചായത്ത് അംഗം കെ എം ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം കെ അഭിജിത്ത്, കെ പി മഹിജ, ടി അഭിനന്ദ് എന്നിവർ സംസാരിച്ചു.

അതേസമയം ഇന്ന് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന്​ 27 പൈസയും ഡീസലിന്​ 24 പൈസയുമാണ്​ വർധിപ്പിച്ചത്​. ഇതോടെ കോഴിക്കോട്​ പെട്രോൾ ലിറ്ററിന്​ 96.56 രൂപയും ഡീസലിന്​ 91.98 രൂപയുമായി.

തിരുവനന്തപുരത്ത്​ പെട്രോളിന്​ 98.16 രൂപയും ഡീസലിന്​ 93.48 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന്​ 96.22 രൂപയാണ്​ ഇന്നത്തെ വില. ഡീസലിന്​ 92.66രൂപയും. ജൂൺ മാസത്തിൽ മാത്രം ഏഴുതവണയാണ്​ നിലവിൽ ഇന്ധനവില വർധിപ്പിച്ചത്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News