മാസ്റ്ററിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു; സല്‍മാന്‍ ഖാന്‍ നായകന്‍

ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമാണ് വിജയ് ചിത്രം ‘മാസ്റ്റര്‍’. ചിത്രത്തിന് ഒരു ഹിന്ദി റീമേക്ക് വരുന്ന കാര്യം മാസ്റ്റര്‍ റിലീസിനു പിറ്റേന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ നായകനായി എത്തുക ആരായിരിക്കുമെന്ന ആകാംക്ഷ സിനിമാപ്രേമികള്‍ക്കിടയില്‍ അന്നുമുതലേ ഉണ്ട്. ഹൃത്വിക് റോഷന്റെ പേരാണ് ആദ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകണ്ടത്. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു താരത്തിന്റെ പേര് കുറച്ചുകൂടി വിശ്വസനീയമായ രീതിയില്‍ ഈ വേഷത്തിലേക്ക് പറഞ്ഞുകേള്‍ക്കുന്നു.

ജനുവരി 13നാണ് വിജയ് ചിത്രം മാസ്റ്റര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ജനുവരി 29ന് ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിങ്ങും ആരംഭിച്ചു. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത്.

വിജയിയും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് മാസ്റ്റര്‍. ചിത്രത്തില്‍ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. മാസ്റ്ററില്‍ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് അനിരുദ്ധ് രവിചന്ദരാണ് സംഗീത നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ളും, പശ്ചാത്തല സംഗീതവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മാസ്റ്ററിനെ മാസാക്കുന്നതില്‍ പശ്ചാത്തല സംഗീതവും വലിയ പങ്കു വഹിച്ചിട്ടുണ്ട്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ ഫിലോമിന്‍ രാജാണ്.

ലോകേഷ് ചിത്രമായ കൈതിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് ചെയ്യേണ്ടിയിരുന്ന വേഷം തിരക്കുകള്‍ മൂലം അര്‍ജുനിലേക്ക് എത്തിചേരുകയായിരുന്നു. മാളവിക മോഹനാണ് ചിത്രത്തില്‍ വിജയ്യുടെ നായിക.

അതേസമയം രാധെയാണ് അവസാനമായി റിലീസ് ചെയ്ത സല്‍മാന്‍ ഖാന്‍ ചിത്രം. നിലവില്‍ ടൈഗര്‍ 3യുടെ ചിത്രീകരണത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. ചിത്രത്തിന്റെ വിദേശ ഷെഡ്യൂള്‍ ജൂണ്‍ മാസത്തേക്കാണ് മാറ്റി വെച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനാല്‍ ചിത്രീകരണം ആരംഭിക്കുന്ന കാര്യം തീരുമാനമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News