ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതികരിച്ച് നടന്‍ പ്രേംകുമാര്‍

ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതികരിചച്ച് നടന്‍ പ്രേംകുമാര്‍. ഇതൊരു സാമൂഹ്യ ദുരന്തമാണെന്ന് അദ്ദേഹം പറയുന്നു. ഞങ്ങളുടെ മനസ്സില്‍ പൊള്ളുന്ന തീക്കാറ്റായി അനുദിനം കുതിക്കുന്ന ഇന്ധന വിലയില്‍ കിതയ്ക്കുകയാണ് ഇന്ത്യ. ഇന്ധനവിലയുടെ നിര്‍ണയാധികാരം എണ്ണക്കമ്പനികളില്‍ നിന്ന് തിരിച്ചുപിടിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി നികുതി ഒഴിവാക്കാന്‍ രാജ്യത്തെ ഭരണകൂടം തയാറാകണം.- പ്രംകുമാര്‍ മനോരമ ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

അടിയന്തിരമായി, കുറച്ചതിന്റെ കുറേ മടങ്ങ് വീണ്ടും കൂട്ടുകയും ചെയ്യുന്ന ഇന്ധനത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാന്‍ കഴിയാത്ത പമ്പര വിഡ്ഢികളാണ് പൊതുസമൂഹം എന്നാണ് അവരുടെ ധാരണ. ഭരണകൂടം സമ്പന്നര്‍ക്കുവേണ്ടിയുള്ളതാണെന്ന പൊതുബോധം രൂപപ്പെടാന്‍ കൂടി എണ്ണവിലയുടെ രാഷ്ട്രീയം നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്

ക്ഷമയുടെ നെല്ലിപ്പലകയും കടന്ന് ക്ഷമിക്കുകയാണവര്‍. ഇനിയും ആ നല്ല മനുഷ്യരുടെ ക്ഷമ നിങ്ങള്‍ പരീക്ഷിക്കരുത്. ഏറ്റവും അടിയന്തിരമായിത്തന്നെ ഇന്ധനവില വര്‍ധന എന്ന കൊടുംക്രൂരതയില്‍ നിന്ന് ജനങ്ങളെ രക്ഷിച്ച് അവരെ ഉത്തമപൗരന്മാരായി തുടരാന്‍ അനുവദിക്കണം. അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here