ജനങ്ങൾ മാറി ചിന്തിച്ച് തുടങ്ങി, എന്നാൽ കോൺഗ്രസ് ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു; മലങ്കര കത്തോലിക്കാ സഭ

കോൺഗ്രസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മലങ്കര കത്തോലിക്കാ സഭ. മലങ്കര കത്തോലിക്കാ സഭാ മുഖമാസികയായ “ക്രൈസ്തവ കാഹള”ത്തിലാണ് വിമർശനം.പരമ്പരാഗത വിഭാഗങ്ങൾ കോൺഗ്രസിന് എതിരായിട്ടും കാരണം പഠിക്കാനോ പരിഹരിക്കാനോ ശ്രമിക്കാതെ കോൺഗ്രസ് ഇരുട്ടിൽ തപ്പുന്നു.

ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങിയെന്ന് വലതുപക്ഷ രാഷ്ട്രീയ ആചാര്യന്മാർ മനസിലാക്കണമെന്നും രൂക്ഷമായ ഭാഷയിൽ മാസികയിൽ പറയുന്നു. നാടാർ സമുദായത്തെ കോൺഗ്രസ് അവഗണിച്ചുവെന്നും “ആടിനെ പ്ലാവില കാട്ടി കൂട്ടിൽ കയറ്റുന്ന കോൺഗ്രസ്സ് വഞ്ചന” നാടാർ ക്രൈസ്തവർ മനസിലാക്കിയെന്നും ക്രൈസ്തവ കാഹളത്തിൽ പറയുന്നു.

മുസ്ലിം ലീഗ് എന്ന സമുദായ -രാഷ്ട്രീയ സംഘടനയുടെ നിഴലായി കോൺഗ്രസ് മാറുന്നുവെന്നും കാഹളത്തിൽ വിമർശനമുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News