‘ഞങ്ങളും മനുഷ്യരാണ്, ജീവിക്കാനനുവദിക്കണം’ നെന്മാറ ദമ്പതികള്‍ കൈരളി ന്യൂസിനോട്

തങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും ഒറ്റ മുറിക്കുള്ളില്‍ പത്ത് വര്‍ഷം ഒളിവില്‍ കഴിഞ്ഞ നെന്മാറ ദമ്പതികള്‍ കൈരളി ന്യൂസിനോട്.

10 വര്‍ഷം വീട്ടില്‍ ഒളിവില്‍ കഴിഞ്ഞുവെന്നത് സത്യമാണ്. ബുദ്ധിമുട്ടുകള്‍ കാരണം കുറച്ച് ദിവസത്തേക്ക് ഒളിച്ചു താമസിക്കാന്‍ തീരുമാനിച്ചത് ഇത്രയും വര്‍ഷം നീണ്ടു പോയതാണ്. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനോടൊപ്പം താമസിച്ചതെന്നും സജിത കൈരളി ന്യൂസിനോട് പറഞ്ഞു.

തടവിലിട്ടുവെന്നും മതം മാറ്റിയെന്നുമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ശരിയല്ല. രണ്ടു പേരും സ്വന്തം മത വിശ്വാസപ്രകാരമാണ് ജീവിക്കുന്നത്.
വീട്ടുകാര്‍ സമ്മതിച്ചാല്‍ അവര്‍ക്കാപ്പം താമസിക്കുന്ന കാര്യം ആലോചിക്കുമെന്ന് റഹ്മാന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here