പാകിസ്ഥാനുമായി സാധാരണ അയല്‍ ബന്ധമാണ് ആഗ്രഹിക്കുന്നത്; ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ

പാകിസ്ഥാനുമായി സാധാരണ അയല്‍ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ. എല്ലാ അയല്‍ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ആരും ഇടപെടാന്‍ അനുവദിക്കില്ല.

ജമ്മു കശ്മീര്‍, ലഡാക്ക് പ്രദേശങ്ങള്‍ സംബന്ധിച്ച് പാര്‍ലമെന്റ് എടുത്ത തീരുമാനം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണ്. ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി സംഘം പ്രദേശം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പാക്സ്ഥാന്‍ സന്ദര്‍ശനത്തെ വിമര്‍ശിക്കുകയാണുണ്ടായത്.

ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തില്‍ പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷിപരമായും സമാധാനപരമായും പരിഹരിക്കപ്പെടണം എന്നതാണ് ഇന്ത്യയുടെ സുസ്ഥിരമായ നിലപാടെന്നും കൗണ്‍സിലര്‍ ആര്‍ മധുസുദന്‍ ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here