‘വേണം തിരികെ എന്‍ തീരം, പല തീ പെരുതീയായിത് മാറും’, സേവ് ലക്ഷദ്വീപ്: ശ്രദ്ധേയമായി തകഴിയുടെ ‘തീരം താ’ റാപ്പ് സോങ്ങ്

ഒരു ജനതയുടെ സ്വൈര്യ ജീവിതത്തിലേയ്ക്ക് കടന്നു കയറി പൗരാവകാശങ്ങളെയൊക്കെ റദ്ദ് ചെയ്ത് ലക്ഷദ്വീപ് നിവാസികളെയാകെ ആശങ്കയിലാഴ്ത്തി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ കലയിലൂടെ പ്രതികരിക്കുകയാണ് തകഴി. ശബ്ദമുയര്‍ത്തുന്നവരെ രാജ്യദ്രോഹികളാക്കുന്നിടത്ത് ഉയരുന്ന ഓരോ ശബ്ദത്തിനും പ്രസക്തിയുണ്ട്. ‘നിശ്ശബ്ദരായിരിക്കാന്‍ നമുക്കെന്തവകാശം’ എന്ന ചിന്ത കൂടി പങ്കു വയ്ക്കുന്നു ഈ റാപ് സോങ്. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ഈ വ്യത്യസ്ത പ്രതിഷേധ ഗാനം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

സേവ് ഒറിജിനല്‍സ് നിര്‍മ്മിക്കുന്ന ഈ മ്യൂസിക് വീഡിയോയുടെ സംവിധാനവും വരികളും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് തകഴിയാണ്. ഛായാഗ്രാഹണം ഹഫീസ് സുല്‍ഫിക്കറും അഫ്‌സല്‍ സുല്‍ഫിക്കറുമാണ്. ഇംഗ്ലീഷ് ബീറ്റ് പ്രൊഡ്യൂസര്‍ ആയ ‘ഫിഫ്റ്റി വിങ്ക്’ ആണ് ഈ റാപ്പിനും ബീറ്റ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News