ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ഏഴ് ബി.ജെ.പി നേതാക്കളുടെ സമ്പത്തില്‍ വന്‍വര്‍ധന

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏഴ് ബി.ജെ.പി. നേതാക്കളുടെ സമ്പത്തിൽ വൻ വർധനവ് ഉണ്ടായതായി പൊലീസിന് മൊഴി.ബി.ജെ.പിയുടെ കള്ളപ്പണ ഇടപാടിൽ പരാതി നൽകിയ ആന്റി കറപ്ഷൻ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഐസക് വർഗീസാണ് പാലക്കാട് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയ്ക്ക് മുമ്പാകെ മൊഴി നൽകിയത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ കേരളത്തിലേക്ക് വൻതോതിൽ ബി.ജെ.പി കളളപ്പണം ഒഴുക്കിയിട്ടുണ്ട്. 7 ബി.ജെ.പി. നേതാക്കളുടെ സാമ്പത്തിക വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്ന് ഐസക് വർഗീസ് പറയുന്നു.കൊടകര കളളപ്പണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐസക് വർഗീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ശോഭാ സുരേന്ദ്രന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ ബ്രാഞ്ച് ഐസക് വർഗീസിൽ നിന്നും മൊഴി എടുത്തത്. കൊടകര കള്ളപ്പണ കേസ്, സുരേന്ദ്രന്റെ ഹെലികോപ്റ്റർ യാത്ര എന്നിവ സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥർക്ക് കൈമാറിയതായി ഐസക് വർഗീസ് പറഞ്ഞു.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പണം കടത്തിയെന്ന് ഐസക് പരാതി നൽകിയിരുന്നു. റോഡിലെ പരിശോധന ഒഴിവാക്കാൻ, പണം കടത്താൻ സുരേന്ദ്രൻ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഉപയോഗിച്ചു എന്നാണ് ഐസക് ആരോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News