പഴയ ഒരു അഞ്ച് രൂപ നോട്ട് കയ്യിൽ ഉള്ളവരാണോ നിങ്ങൾ ? 30,000 രൂപ നേടാൻ അവസരം

പലരും നോട്ടുകളും നാണയങ്ങളും സൂക്ഷിച്ചു വയ്ക്കുന്നവരാണ്.അത്തരക്കാർക്ക് ഒരു സന്തോഷ വാർത്ത. നിങ്ങളുടെ കൈയിൽ ഒരു അഞ്ച് രൂപ നോട്ടുണ്ടെങ്കിൽ 30,000 രൂപവരെ നേടാം കഴിയും. അത് എങ്ങനെയെന്നല്ലോ! coinbazzar.com എന്ന വെബ്സൈറ്റിലാണ് ഈ ഓഫർ കിടക്കുന്നത്.

ഒരു പഴയ അഞ്ച് രൂപ നോട്ടിനാണ് ഇത്രയും വലിയ തുക പ്രതിഫലമായി കിട്ടുക. എന്നാൽ എല്ലാ അഞ്ചുരൂപ നോട്ടിനും ഈ പണം ലഭിക്കില്ല. അങ്ങനെ പണം പ്രതിഫലമായി ലഭിക്കണമെങ്കിൽ ചില നിബന്ധനകളുണ്ട്.

എന്താണെന്നല്ലേ, പറയാം. ആ അഞ്ച് രൂപ നോട്ടിൽ ഒരു വശത്ത് ട്രാക്ടറിന്റെ ചിഹ്നം ഉണ്ടായിരിക്കണമെന്നതാണ് ഒന്നാമത്തെ നിബന്ധന. അതിന് പുറമെ 786 എന്ന ഭാഗ്യനമ്പറും ഉണ്ടായിരിക്കണം. എങ്കിൽ തീർച്ചയായും നിങ്ങൾക്ക് 30,000 രൂപ കിട്ടുമെന്നാണ് വെബ്സൈറ്റിൽ പറയുന്നത്.

അപൂർവവും അതേസമയം പഴയതുമായ കറൻസികൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വെബ്സൈറ്റാണ് കോയിൻബസാർ. ഈയിടെ തന്നെ വേറൊരു പരസ്യവും ഈ വെബ്സൈറ്റിൽ എത്തിയിരുന്നു. അത് ഒരു രൂപ നോട്ടിന് വേണ്ടിയുള്ളതായിരുന്നു.

മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന 1977-79 കാലത്ത് അച്ചടിച്ച ആ ഒരു രൂപ നോട്ടിൽ അന്നത്തെ ഫിനാൻസ് സെക്രട്ടറിയായിരുന്ന ഹിരുഭായ് എം പട്ടേലിന്റെ കൈയ്യൊപ്പ് ഉണ്ടായിരിക്കണം എന്നതായിരുന്നു നിബന്ധന. ഇത്തരത്തിലുള്ള ഒരു രൂപ കറൻസിക്ക് വാഗ്ദാനം ചെയ്തതാകട്ടെ 45,000 രൂപയും !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News