പത്തനംതിട്ട ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കൊവിഡ് ;  440 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  440 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒരാള്‍ മറ്റ് സംസ്ഥാനത്തില്‍ നിന്നും എത്തിയതുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ആകെ 110329 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 102939 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍  ആറു പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 632 പേരാണ് പത്തനംതിട്ട ജില്ലയില്‍ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 104417 ആയി. പത്തനംതിട്ട ജില്ലക്കാരായ 5320 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5007 പേര്‍ ജില്ലയിലും,313 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

കൊവിഡ് മൂലമുളള മരണനിരക്ക് ഇന്ന്  0.31 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.51 ശതമാനവും, ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 12.00 ശതമാനവുമാണ്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 4
2. പന്തളം 14
3. പത്തനംതിട്ട 11
4. തിരുവല്ല 17
5. ആനിക്കാട് 1
6. ആറന്മുള 24
7. അരുവാപുലം 5
8. അയിരൂര്‍ 5
9. ചെറുകോല്‍ 4
10. ചിറ്റാര്‍ 4
11. ഏറത്ത് 5
12. ഇലന്തൂര്‍ 4
13. ഏനാദിമംഗലം 9
14. ഇരവിപേരൂര്‍ 9
15. ഏഴംകുളം 6
16. എഴുമറ്റൂര്‍ 12
17. കടമ്പനാട് 3
18. കടപ്ര 9
19. കലഞ്ഞൂര്‍ 7
20. കല്ലൂപ്പാറ 2
21. കവിയൂര്‍ 7
22. കൊടുമണ്‍ 12
23. കോയിപ്രം 4
24. കോന്നി 36
25. കോട്ടാങ്ങല്‍ 7
26. കോഴഞ്ചേരി 2
27. കുളനട 2
28. കുന്നന്താനം 24
29. കുറ്റൂര്‍ 14
30. മലയാലപ്പുഴ 4
31. മല്ലപ്പള്ളി 3
32. മല്ലപ്പുഴശേരി 1
33. മെഴുവേലി 4
34. മൈലപ്ര 2
35. നാറാണംമൂഴി 5
36. നാരങ്ങാനം 1
37. നിരണം 4
38. ഓമല്ലൂര്‍ 2
39. പള്ളിക്കല്‍ 19
40. പെരിങ്ങര 11
41. പ്രമാടം 51
42. പുറമറ്റം 7
43. റാന്നി 15
44. റാന്നി-പഴവങ്ങാടി 7
45. റാന്നി-പെരുനാട് 3
46. സീതത്തോട് 4
47. തണ്ണിത്തോട് 6
48. തോട്ടപ്പുഴശേരി 6
49. തുമ്പമണ്‍ 1
50. വടശേരിക്കര 13
51. വളളിക്കോട് 2
52. വെച്ചൂച്ചിറ 7

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News