സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനോടൊപ്പം ഇത്രയും കാലം താമസിച്ചതെന്ന് സജിത ; സംഭവം ഇതുവരെയും വിശ്വസിക്കാനാകാതെ റഹ്മാന്‍റെ മാതാപിതാക്കള്‍

സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനോടൊപ്പം ഇത്രയും കാലം താമസിച്ചതെന്ന് നെന്മാറയിലെ വീട്ടില്‍ 10 വര്‍ഷം ഒളിവില്‍ താമസിച്ച സജിത. മതം മാറ്റിയെന്നും തടവില്‍ പാര്‍പ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ല. രണ്ടു പേരും അവരവരുടെ മത വിശ്വാസ പ്രകാരമാണ് ജീവിക്കുന്നതെന്നും ഇരുവരും കൈരളി ന്യൂസിനോട് പറഞ്ഞു.

എന്നാല്‍, വീട്ടില്‍ 10 വര്‍ഷം സജിതയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്നത് നിഷേധിച്ച് റഹ്മാന്‍റെ മാതാപിതാക്കള്‍ രംഗത്തെത്തി. വീട്ടില്‍ സജിതയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന വാദം ശരിയല്ലെന്ന് റഹ്മാന്‍റെ മാതാപിതാക്കള്‍. ഇവര്‍ തമ്മിലുള്ള ബന്ധം അറിഞ്ഞിരുന്നെങ്കില്‍ വിവാഹം നടത്തിക്കൊടുക്കുമായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പ്രതികരിച്ചത്.

അതേസമയം, വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ജീവിക്കാനനുവദിക്കണമെന്നും നെന്‍മാറ ദമ്പതികള്‍ കൈരളി ന്യൂസിനോട് പറഞ്ഞു. സജിതയെ മതം മാറ്റിയെന്നും തടവില്‍ പാര്‍പ്പിച്ചുവെന്നുമുള്ള ആരോപണം തെറ്റാണെന്ന് റഹ്മാനും സജിതയും പറഞ്ഞു.

ഞങ്ങളും മനുഷ്യരാണ്. ജീവിക്കാനനുവദിക്കണം. നെന്‍മാറ അയിലൂരില്‍ പ്രണയിച്ച പെണ്‍കുട്ടിയെ 10 വര്‍ഷം വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ച സംഭവം വലിയ വിവാദവും ചര്‍ച്ചയുമായി നില്‍ക്കുമ്പോള്‍ വിത്തനശ്ശേരിയിലെ വാടക വീട്ടില്‍ നിന്ന് റഹ്മാനും സജിതയും പറയുന്നു.

സംഭവത്തെക്കുറിച്ച് യുവജന കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. കമ്മീഷന്‍ അംഗം അഡ്വ. ടി മഹേഷ് ദമ്പതികളുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. നെന്‍മാറ പൊലീസിനോട് സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്. അടുത്ത ദിവസം വനിതാ കമ്മീഷന്‍ തെളിവെടുപ്പിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News