കാണാന്‍ സമയം ചോദിച്ചു,അനുമതി കിട്ടിയിട്ടില്ല.അമിത് ഷായ്ക്ക് സുരേന്ദ്രനെ കാണണ്ടാന്ന്

കേരളത്തിൽ ബിജെപി നേതൃത്വത്തിനെതിരെ തുടരെയുള്ള വിവാദങ്ങളിലും കുഴൽപ്പണ കേസ് വിഷയവും ദേശീയ നേതൃത്വത്തിന് മുന്നിൽ വിശദീകരിക്കാനെത്തിയ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാല് ദിവസമായി ദില്ലിയിൽ തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഇതുവരെയും കാണാനാവാത്തതിനാലാണ് സുരേന്ദ്രൻ ദില്ലിയിൽ തുടരുന്നതെന്നാണ് സൂചന. ബുധനാഴ്ച അമിത് ഷായെ കാണാൻ സമയം ചോദിച്ചെങ്കിലും അനുമതി കിട്ടിയിട്ടില്ല.

കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഒപ്പം ഉണ്ടായിരുന്നു. ബിജെപിക്കെതിരെ നടക്കുന്ന അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാൻ ജെപി നദ്ദ നിർദ്ദേശം നൽകി. എന്നാൽ ഈ നിർദ്ദേശം കിട്ടിയിട്ടും കെ സുരേന്ദ്രൻ ദില്ലിയില്‍ തുടരുകയാണ്.

കൊടകര കുഴൽപ്പണ കേസോ, മഞ്ചേശ്വരം വിവാദമോ ചർച്ച ചെയ്യാതെ സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിരോധമാണ് ദേശീയ നേതൃത്വ ചർച്ചാവിഷയമാക്കിയതെന്നാണ് സംസ്ഥാന നേതാക്കന്മാരുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here