ഒന്നിച്ചുള്ള ജീവിതത്തിന്റെ 17 വര്‍ഷങ്ങള്‍, സ്‌നേഹാര്‍ദ്രമായ കരുതല്‍; മന്ത്രി പി രാജീവിന് ഇന്ന് വിവാഹവാര്‍ഷികം,ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയ

മന്ത്രി പി രാജീവിന് വിവാഹ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയ. 17 ാം വിവാഹ വാര്‍ഷിക വാര്‍ത്ത അറിയിച്ച് മന്ത്രി പി രാജീവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആശംസകളുമായി ജനങ്ങള്‍ എത്തിയത്.

ഇത്തവണ കൊവിഡ് ബാധിതരായി ആശുപത്രിയില്‍ ക‍ഴിയുന്ന വേളയിലാണ് വിവാഹ വാര്‍ഷിക ദിനമെത്തിയത്. അതുകൊണ്ട് തന്നെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഇരുവരും ഒന്നിച്ചുണ്ട് എന്നും വാക്‌സിന്‍ എടുത്തതു കൊണ്ട് കൂടിയാകാം മറ്റു അസ്വസ്ഥതകള്‍ ഇതുവരെയില്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

2004 ജൂണ്‍ 12ന് കലൂര്‍ ഏജെ ഹാളില്‍ ഇതേ സമയത്ത്, വൈകീട്ട് മൂന്നരക്കായിരുന്നു വിവാഹം. എത്ര വേഗമാണ് വര്‍ഷങ്ങള്‍ പിന്നിടുന്നത്. സ്‌നേഹാര്‍ദ്രമായ കരുതല്‍. മന്ത്രി വിവാഹദിനം ഓര്‍മ്മിച്ചുകൊണ്ട് കുറിച്ചു.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഒന്നിച്ചുള്ള ജീവിതത്തിന്റെ 17 വര്‍ഷങ്ങള്‍. ഇത്തവണ വാര്‍ഷികം ഒന്നിച്ചു തന്നെ, മെഡിക്കല്‍ കോളേജില്‍ . വാക്‌സിന്‍ എടുത്തതു കൊണ്ട് കൂടിയാകാം മറ്റു അസ്വസ്ഥതകള്‍ ഇതുവരെയില്ല. 2004 ജൂണ്‍ 12ന് കലൂര്‍ ഏജെ ഹാളില്‍ ഇതേ സമയത്ത്, വൈകീട്ട് മൂന്നരക്കായിരുന്നു വിവാഹം . എത്ര വേഗമാണ് വര്‍ഷങ്ങള്‍ പിന്നിടുന്നത്. സ്‌നേഹാര്‍ദ്രമായ കരുതല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News