സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. പൂജാരിമാരാകാന്‍ താത്പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിശീലനം നല്‍കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

നിലവില്‍ ഒഴിവുള്ള ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാന്‍ താത്പര്യമുള്ള സ്ത്രീകളെ നിയമിക്കും. താത്പര്യമുള്ള സ്ത്രീകള്‍ക്ക് പൂജാരിമാരാകാം.
ഉത്തരവിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അംഗീകാരം ലഭിച്ച ഉടന്‍തന്നെ നിയമം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രാഹ്മണരല്ലാത്ത സര്‍ക്കാരിന്റെ പരിശീലനം പൂര്‍ത്തിയാക്കിയ സ്ത്രീ പൂജാരിമാരെ ദേവസ്വം ക്ഷേത്രങ്ങളില്‍ നിയമിക്കുമെന്നും ഡിഎംകെ സര്‍ക്കാര്‍ 100 ദിവസം തികയുന്നതിനുമുന്‍പ് തന്നെ ഉത്തരവ് നടപ്പിലാക്കുമെന്നും പി കെ ശേഖര്‍ബാബു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News