മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ലെന്ന് കേരള പൊലീസ്; സോഷ്യല്‍മീഡിയയിലെ വ്യാജന്മാര്‍ക്കെതിരെ മുന്‍കരുതല്‍

എപ്പോഴും നര്‍മമൂറുന്ന പോസ്റ്റുകളാല്‍ വ്യത്യസ്ഥത സൃഷ്ടിക്കുന്ന സൃഷ്ടികളാണ് കേരളാ പൊലീസിന്‍റെ വക ലഭിക്കാറുള്ളത്. കേരള പൊലീസിന്റെ ട്രോളുകളും നിരവധി ബോധവത്കരണ വീഡിയോകളും സന്ദേശങ്ങളുമെല്ലാം ഒരുപാട് സര്‍ഗ്ഗാത്മകത നിറഞ്ഞതാണ്.

ഇത്തവണ വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ മുന്നറിയിപ്പുമായെത്തിയ കേരള പൊലീസിന്റെ പോസ്റ്റില്‍ ട്രോളിനിരയായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ടിക് ടോക് താരം കൂടിയാണ്.

ഒറ്റ പോസ്റ്റില്‍ തന്നെ വ്യത്യസ്ഥ സാമൂഹിക പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടാനുള്ള കേരള പൊലീസ് സംഘത്തിന്റെ ആ കഴിവ് ഇവിടെയും കാണാനായി.

നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഫ്രണ്ട് റിക്വസ്റ്റ് ചോദിക്കുകയും , തുടര്‍ന്ന് പണം കടം ചോദിക്കുന്നതുമായ തട്ടിപ്പ് അരങ്ങേറുന്നുണ്ടെന്നും തട്ടിപ്പിനിരയാകാതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്നും അങ്ങനെ ആരെങ്കിലും ചോദിച്ചാലോ , ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കണമെന്നും ട്രോളോടുകൂടിയ കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘ഞാനല്ല എന്റെ പ്രൊഫൈല്‍ ഇങ്ങനല്ല’ എന്ന ഡയലോഗുമായി ജഗതിയുടെ മേലേപ്പറമ്പില്‍ ആണ്‍വീടെന്ന സിനിമയിലെ ചിത്രത്തോടൊപ്പമാണ് വ്യാജന്മാര്‍ക്ക് മുന്നറിയിപ്പുമായി പൊലീസെത്തിയത്.

മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ആകര്‍ഷകമായ തലക്കെട്ട് സാമൂഹിക പ്രസക്തിയുള്ള വിഷയത്തിന്റെ നര്‍മം കലര്‍ന്ന വിമര്‍ശനം കൂടിയാണ്. നിരവധി പേരാണ് പോസ്റ്റിന് പിന്തുണയും തിരികെ രസമൂറുന്ന പുത്തന്‍ കമന്‍റുകളുമായും എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News