കൊല്ലത്ത് യുവാവ് മുങ്ങി മരിച്ചു: കുരീപ്പുഴ സ്വദേശി ആദര്‍ശ് ആണ് മരിച്ചത്

കൊല്ലം അഞ്ചാലുംമൂട് തൃക്കടവൂർ കുരീപ്പുഴ വഞ്ചിപ്പുഴക്കാവ് ബോട്ട് ജെട്ടിക്ക് സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കുരീപ്പുഴ എം.എൻ.ആർ. എ നഗർ 130ൽ നീലവീട്ടിൽ കിഴക്കതിൽ ആദർശ് (17) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30നാണ് ആദർശും മൂന്ന് സുഹൃത്തുകളുംകൂടി കുളിക്കാനായി കുരീപ്പുഴ വഞ്ചിപ്പുഴക്കാവ് ബോട്ട് ജെട്ടിക്ക് സമീപത്തെ കായലിലെത്തിയത്.

കായലിലെത്തിയ ഇവർ പ്ലൈവുഡും തടിയും ഉപയോഗിച്ചുള്ള വള്ളത്തിൽ കയറുകയും തുഴയുകയും ചെയ്തു. ഇതിനിടയിൽ തുഴ തെറിച്ചുപോകുകയും ദൂരേക്ക് ഒഴുകിപോകുകയും ചെയ്തു. നാൽവർ സംഘത്തിൽ ആദർശിനു മാത്രമാണ് നീന്തൽ വശമുണ്ടായിരുന്നത്. ആദർശ് തുഴ എടുക്കുവാനായി വള്ളത്തിൽ നിന്ന് ചാടുകയും ചെയ്തു.

ഈ സമയം ബാക്കി മൂന്ന്‌പേർ കരയ്ക്ക് കയറുകയും ചെയ്തു.തുഴ എടുക്കാനായി നീന്തിയ ആദർശ് കരയിൽ നിന്ന് 30മീറ്റർ അകലെ എത്തിയപ്പോഴേക്ക് മുങ്ങിതാഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ ബഹളം വച്ചതോടെ നാട്ടുകാർ പൊലിസീലും ഫയർഫോഴ്‌സിലും വിവരമറിയിക്കുകയും ചെയ്തു.

തുടർന്ന് കൊല്ലത്ത് നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നീരാവിൽ ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു.

പ്ലസ്ടുപരീക്ഷയെഴുതി റിസൾട്ട്കാത്തിരിക്കുകയായിരുന്നു. അച്ഛൻ: മോഹൻദാസ്, അമ്മ: സുനിത, സഹോദരങ്ങൾആ അഭിലാഷ്, ആകാശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News