മഹാരാഷ്ട്രയിൽ 10,697 പുതിയ കൊവിഡ് കേസുകൾ; മരണം 360

മഹാരാഷ്ട്രയിൽ ഇന്ന് 10,697 പുതിയ കൊവിഡ് കേസുകളും 360 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ 1,55,474 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് 14,910 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു.

അതേസമയം, തലസ്ഥാനമായ മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 733 പുതിയ കേസുകളും 18 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 732 പേർക്ക് അസുഖം ഭേദമായി. ഇതോടെ നഗരത്തിൽ രോഗികളുടെ എണ്ണം 7,15,879 ആയി രേഖപ്പെടുത്തി. നിലവിൽ, ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15,798 ആണ്. ഇതുവരെ രോഗമുക്തി നേടിയവർ 6,82,678 .

മുംബൈയിൽ കൊവിഡ് രോഗവ്യാപനത്തിൽ കുറവുണ്ടെങ്കിലും തൽക്കാലം നഗരത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുവാനാകില്ലെന്ന നിലപാടിലാണ് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി).

ലെവൽ 2 ലേക്ക് മാറിയെങ്കിലും ലെവൽ 3 മേഖലകൾക്കുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ മുംബൈ തുടരുമെന്ന് മുനിസിപ്പൽ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here