രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: ഇതുവരെ 25 കോടി പേർ വാക്‌സിൻ സ്വീകരിച്ചു

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു.കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ 15,108 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 370 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു.കർണാടകയിൽ 9785 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്,144 മരണവും സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ 10,697 പേർക്ക് കൊവിഡ് സ്ഥിരകരിച്ചു. 360 മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട്‌ ചെയ്തു. മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക് 95.48% മായി ഉയർന്നു. ദില്ലിയിൽ 213 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്ത്.

ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.30% മായി കുറഞ്ഞു.ഇതോടെ ദില്ലിയിലെ ആക്റ്റീവ് കേസുകൾ 3610 ആയി.
തുടർച്ചയായ 19-ാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10%ത്തിൽ താഴെയാണെന്നും കേന്ദ്രം അറിയിച്ചു.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 5.14 ശതമാനമാണ്. രാജ്യത്ത് ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്ത മെയ്‌ 7 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിദിന കേസുകൾ 78% ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ യഥാർത്ഥ കൊവിഡ് മരണ നിരക്ക് ആരോ​ഗ്യമന്ത്രാലയം പുറത്തു വിടുന്നതിനേക്കാൾ കൂടുതലാണ്‌ എന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ രംഗത്തെത്തി. രാജ്യത്തെ യഥാർത്ഥ കൊവിഡ് മരണ കണക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ ഏഴിരട്ടി ആണ് എന്ന അന്താരാഷ്ട്ര പ്രസിദ്ധീകരണം പുറത്തു വിട്ട വാർത്ത അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

കൊവിഡ് മരണം റിപ്പോർട്ട് ചെയാനുള്ള ഐ സി എം ആറിന്റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആണ് രാജ്യത്ത് മരണം രേഖപ്പെടുത്തുന്നതെന്നും. റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടങ്ങളോട് മരണ കണക്കുകൾ കൃത്യമായി പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. മരണസംഖ്യ തീരെ കുറഞ്ഞ പ്രദേശങ്ങളിലെ കണക്ക് പുനപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel