ബോയ്ക്കോട്ട് കരീന കപൂര്‍ ഖാന്‍ ഹാഷ് ടാഗ്: സീതയായി അഭിനയിക്കാന്‍ ഹിന്ദു വിശ്വാസിയായ നടിയെക്കൊണ്ട് വേഷം ചെയ്യിപ്പിക്കണമെന്ന് സംഘപരിവാര്‍

രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ കരീന കപൂറിനെ നായികയാക്കാനുള്ള തീരുമാനത്തിനെതിരെ സംഘപരിവാർ പ്രവർത്തകർ. സീതയായി അഭിനയിക്കാൻ കരീന കപൂർ വലിയ തുക ആവശ്യപ്പെട്ടെന്നും ഹിന്ദു വിശ്വാസിയായ നടിയെക്കൊണ്ട് ഈ വേഷം ചെയ്യിപ്പിക്കണമെന്നുമാണ് സംഘപരിവാർ അനുകൂലികൾ ട്വിറ്ററിൽ ആവശ്യപ്പെടുന്നത്.

സംഘപരിവാർ അനുകൂലിയായ നടി കങ്കണ റണാവതിനെ നായികയാക്കണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.നിരവധി സംഘപരിവാർ അനുകൂലികളാണ് കരീനയെ സിനിമയിൽ നിന്ന് മാറ്റണമെന്ന് ട്വിറ്ററിൽ ആവശ്യപ്പെടുന്നത്. ബോയ്ക്കോട്ട് കരീന കപൂർ ഖാൻ എന്ന ഹാഷ് ടാഗും ഇതിനകം ട്വിറ്ററിൽ ട്രൻഡിംഗായിട്ടുണ്ട്.

അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ‘സീത ദി ഇൻകാർനേഷനി’ എന്ന ചിത്രത്തിന്റെ ഭാഗമായാണ് വിദ്വേഷ പ്രചരണം കനക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവർത്തകർ കരീനയെ സമീപിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. നായികയാകാൻ 12 കോടി രൂപ പ്രതിഫലം കരീന കപൂർ ആവശ്യപ്പെട്ടത് വാർത്തയായതോടെയാണ് സംഘപരിവാർ സമൂഹ മാധ്യമങ്ങളിൽ കരീനക്കെതിരെ എത്തിയത്.കഴിഞ്ഞ ഫെബ്രുവരി അവസാന വാരമാണ് സീത ദി ഇൻകാർനേഷനി പ്രഖ്യാപിച്ചത്. രാവണനായി രൺവീർ എത്തുമെന്നാണ് റിപ്പോർട്ട്. കെ.വി. വിജയേന്ദ്ര പ്രസാദ് ആണ് കഥയും തിരക്കഥയും. എ. ഹ്യൂമൺ ബിയിങ് സ്റ്റുഡിയോ ആണ് നിർമാണം.

ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. അതേസമയം, നിർമ്മാതാക്കളോ കരീനയോ ഇതുവരെ സിനിമയുടെ ഭാഗമാണെന്ന ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ https://chat.whatsapp.com/B5e0j5NJGwc6sDC5BRUgFu

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News