പാർട്ടിയിലും ആർഎസ്എസിലും സുരേന്ദ്രൻ്റെ പിടി അയയുന്നു: സുരേന്ദ്രനെ മാറ്റി നിർത്തി ഭാരവാഹിയോഗം

കെ. സുരേന്ദ്രനെതിരെ കർശന നിലപാടുമായി ആർ എസ് എസ്. സുരേന്ദ്രനെ മാറ്റി നിർത്തി ഭാരവാഹിയോഗം ചേർന്നു. ആർ എസ് എസ് നിർദ്ദേശ പ്രകാരം സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശനാണ് ഓൺലൈൻ വഴി യോഗം വിളിച്ചത്.

യോഗം നടന്നത് അധ്യക്ഷനും ഉദ്ഘാടകനുമില്ലാതെ.മുരളീധര വിഭാഗത്തിലെ പ്രധാന നേതാക്കൾ യോഗം ബഹിഷ്ക്കരിച്ചു.പാർട്ടിയിലും ആർ എസ്എസിലും സുരേന്ദ്രൻ്റെ പിടി അയയുന്നതിൻ്റെ സൂചനയാണ് പുതിയ സംഭവങ്ങളെന്ന് ബിജെപി  വൃത്തങ്ങൾ സൂചിപ്പിച്ചു.

സംസ്ഥാന ബി ജെ പി യ്ക്കകത്ത് അസാധാരണമായ സംഭവവികാസങ്ങളാണ് നടക്കുന്നത്.സുരേന്ദ്രൻ്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയുള്ള ആർ എസ് എസ് , സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശൻ മുഖേനയാണ് ഓൺലൈൻ ഭാരവാഹി യോഗം നടത്തിയത്. പതിവിന് വിപരീതമായി അധ്യക്ഷനും ഉദ്‌ഘാടകനുമില്ലാതെയാണ് അസാധാരണ യോഗം ചേർന്നത്.

അധ്യക്ഷനെ മാറ്റണമെന്ന നിലപാട് ആർഎസ്എസ് കടുപ്പിച്ചതോടെ , കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷങ്ങളോടൊപ്പം പാർട്ടി നിലപാട് മാറിയിരിക്കുന്നുവെന്നാണ് സൂചന. സംഘടനയിൽ സുരേന്ദ്രനും മുരളീധരനും പൂർണമായി ഒറ്റപ്പെട്ടതിൻ്റെ ഉദാഹരണമായാണ് ബി ജെ പി വൃത്തങ്ങൾ പുതിയ സംഭവത്തെ ഉയർത്തിക്കാട്ടുന്നത്.

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സുരേന്ദ്രനെ വിളിപ്പിച്ച് ശാസിച്ചതോടെ കടുത്ത നിരാശയിലാണ് മുരളീധര-സുരേന്ദ്ര പക്ഷം .സുരേന്ദ്രനെ പങ്കെടുപ്പിക്കാതെ ഭാരവാഹി യോഗം നടത്തിയതിൽ മുരളീധര വിഭാഗത്തെ പ്രബല നേതാക്കൾ കടുത്ത അതൃപ്തിയിലാണ്.

സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ചിലർ യോഗം ബഹിഷ്കരിക്കുകയും ചെയ്തു.അതേസമയം സുരേന്ദ്രൻ ദില്ലിയിലായതിനാലാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് സുരേന്ദ്രൻ പക്ഷത്തിൻ്റെ വിശദീകരണം. എന്നാൽ കഴിഞ്ഞ ദിവസം നടന്ന സമരം സുരേന്ദ്രൻ ദില്ലിയിൽ നിന്നും ഓൺലൈൻ വഴി ഉദ്ഘാsനം ചെയ്തിരുന്നില്ലേ എന്നാണ് മറുവിഭാഗത്തിൻ്റെ ചോദ്യം.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ https://chat.whatsapp.com/B5e0j5NJGwc6sDC5BRUgFu

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News