പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി

പ്രത്യേക സുരക്ഷ വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി അദാർ പൂനാവാല രേഖാമൂലം ബോംബെ കോടതിയെ അറിയിച്ചു. തന്റെ അഭിഭാഷകരായ പരിണാം അസോഷ്യേറ്റ്‌സ് വഴിയാണ് പൂനാവാല കോടതിയ്ക്ക് കത്തു നൽകിയത്.

പൂനാവാല ആവശ്യപ്പെട്ടാൽ ‘സെഡ് പ്ലസ്’ സുരക്ഷ നൽകാമെന്ന് സംസ്ഥാന സർക്കാരും തത്കാലം കൂടുതൽ സുരക്ഷ ആവശ്യമില്ലെന്ന് പൂനാവാലയും വ്യക്തമാക്കിയ സാഹചര്യത്തിൽ ഹർജിയിൽ തുടർ നടപടികൾ വേണ്ടെന്ന് ജസ്റ്റിസ് എസ്.എസ്. ഷിന്ദേയും ജസ്റ്റിസ് എൻ.ജെ. ജമാദാറുമടങ്ങുന്ന ബെഞ്ച് തീരുമാനിച്ചു.

വാക്‌സിൻ നിർമാതാക്കൾ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെങ്കിൽ അത് വാക്‌സിൻ നിർമാണത്തെയും രാജ്യത്തിന്റെ കോവിഡ് പ്രതിരോധ നടപടികളെയും ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് അഭിഭാഷകനായ ദത്താമാനെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സുരക്ഷ അപര്യാപ്തമായതിനാലാണ് പൂനാവാല രാജ്യം വിട്ടു പോയതെന്നും ആയതിനാൽ അദ്ദേഹത്തിനും സിറം ഇൻസ്റ്റിറ്റ്യൂട്ടിനും ‘സെഡ് പ്ലസ്’ സുരക്ഷ തന്നെ നൽകണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

വളരെ പ്രബലരായ ചിലർ വാക്സിൻ ലഭ്യതയുടെ പ്രശ്‌നത്തിൽ തന്നെ ഫോണിൽ ഭീഷണിപ്പെടുത്തിയതായി പൂനാവാല നേരത്തേ പരാതിപ്പെട്ടിരുന്നു. തുടർന്ന് രാജ്യത്ത് കൊവിഡ് പടരുന്നതിനിടെ അദ്ദേഹം ലണ്ടനിലേക്ക് പറക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News