കൊവിഡ് മൃതദേഹ അവശിഷ്ടങ്ങള്‍ കടപ്പുറത്ത് തള്ളി കണ്ണൂര്‍ കോര്‍പറേഷന്‍

കൊവിഡ് രോഗികളുടെ അടക്കം മൃതദേഹം സംസ്‌കരിച്ചതിന്‍റെ അവശിഷ്ടങ്ങള്‍ കടപ്പുറത്ത് തള്ളി കണ്ണൂര്‍ കോര്‍പറേഷന്റെ അനാസ്ഥ. പയ്യാമ്പലം ബീച്ചിലാണ് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ചത്.

ശ്മശാനത്തില്‍ നിന്നും അവശിഷ്ടങ്ങള്‍ ജെ സി ബി യില്‍ കോരിയാണ് ബീച്ചില്‍ തള്ളിയത്.

കൊവിഡ് ബാധിച്ച് മരിച്ചരെ സംസ്‌കരിക്കുന്ന സ്ഥലത്ത് നിന്നുള്ള അവശിഷ്ടങ്ങളാണ് ബീച്ചില്‍ തള്ളിയത്.

അതേസമയം, കണ്ണൂര്‍ കോര്‍പ്പറേഷന്‍ നടത്തിയത് മനുഷ്യാവകാശ ലംഘനമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. കോര്‍പ്പറേഷനെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്നും ജയരാജന്‍ വ്യക്തമാക്കി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ https://chat.whatsapp.com/B5e0j5NJGwc6sDC5BRUgFu

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News