ഷൂട്ടിനിടയിലെ രസകരമായ നിമിഷങ്ങള്‍ ഭാവനയുടെ ബി ടി എസ് വീഡിയോ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ് ഭാവന. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും രസകരമായ വീഡിയോകളുമെല്ലാം ഇടയ്ക്ക് ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഷൂട്ടിനിടയിലെ രസകരമായ ചില നിമിഷങ്ങള്‍ അടങ്ങിയ ഒരു വീഡിയോ പങ്കു വയ്ക്കുകയാണ് താരം.

ഭര്‍ത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

വിവാഹശേഷം ജീവിത പങ്കാളിയായ നവീനൊപ്പം ബാംഗ്ലൂരിലാണ് ഭാവന. മലയാളത്തില്‍ ഈയിടെയായി സജീവമല്ലെങ്കിലും കന്നഡ സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. വിജയ് സേതുപതിയുടെ 96 എന്ന ചിത്രത്തിന്റെ കന്നട റീമേക്കില്‍ ഭാവനയായിരുന്നു ജാനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്‍സ്പെക്റ്റര്‍ വിക്രം എന്ന ചിത്രമാണ് കന്നടയില്‍ അവസാനം റിലീസ് ചെയ്ത ഭാവന ചിത്രം.

കന്നടയില്‍ മൂന്നുചിത്രങ്ങള്‍ കൂടി ഭാവനയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here