കഥക് പ്രാക്റ്റീസുമായി കുട്ടി അസിന്‍; വിശേഷങ്ങള്‍ പങ്കുവച്ച് താരം

സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത അസിന്‍ ഇപ്പോള്‍ കുടുംബകാര്യങ്ങളും മകളുടെ വിശേഷങ്ങളുമൊക്കെ ആസ്വദിക്കുകയാണ്. മകള്‍ അറിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും സോഷ്യല്‍ മീഡിയ വഴി അസിന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. മൂന്നു വയസ്സുകാരി അറിന്റെ വാരാന്ത്യങ്ങള്‍ ഇപ്പോള്‍ കഥക് പഠനത്തിന്റെ തിരക്കിലാണെന്ന് അസിന്‍ പറയുന്നു. മകളുടെ ചിത്രവും അസിന്‍ പങ്കു വച്ചിട്ടുണ്ട്.

2017 ഒക്ടോബറിലാണ് അസിന് മകള്‍ പിറന്നത്. അസിന്റെ ചിത്രങ്ങളും കുറുമ്പുകളും വിശേഷങ്ങളുമെല്ലാം അസിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ‘ഹൗസ്ഫുള്‍ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News