‘ദി പ്രീസ്റ്റി’ന്റെ വിഎഫ്എക്സ് വര്‍ക്കുകള്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

മമ്മൂട്ടി നായകനായെത്തിയ ഹൊറര്‍ ചിത്രമായ ദി പ്രീസ്റ്റിന്റെ വിഎഫ്എക്‌സ് വര്‍ക്കുകള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. പ്രമുഖ വിഎഫ്എക്സ് ടെക്‌നീഷ്യരായ ലവ കുഷ ടീം ആണ് ഡിജിറ്റല്‍ ടര്‍ബോ മീഡിയയുടെ ബാനറില്‍ പ്രീസ്റ്റിന്റെ വിഎഫ്എക്‌സ് ചെയ്തത്. ദി പ്രീസ്റ്റ് വിഎഫ്എക്‌സ് ബ്രേക്ക് ഡൗണ്‍ എന്ന പേരിലാണ് നാല് മിനിറ്റുള്ള വീഡിയോ എത്തിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു കൊണ്ട് ‘ദി പ്രീസ്റ്റിന്റെ’ പോസ്റ്ററുകളും ടീസറും ആകാംക്ഷ കൂടി.

സ്‌റ്റൈലിഷായി താടി വളര്‍ത്തിയ മമ്മൂട്ടിയുടെ ലുക്കാണ് തുടക്കം മുതലേ സിനിമയുടെ ആകര്‍ഷണമായി നിലനിന്നത്. ഹോളിവുഡ് ലെവല്‍ ആണെന്നാണ് തുടക്കം മുതലേ ആരാധകരുടെ അഭിപ്രായം. നിഖില വിമലും, ബാലതാരമായി ബേബി മോണിക്കയും, വെങ്കിടേഷും പ്രധാന കഥാപാത്രങ്ങളായ സിനിമയാണത്. കൈതി, രാക്ഷസന്‍ തുടങ്ങിയ സിനിമകളിലൂടെ തിളങ്ങിയ ബാലതാരമാണ് ബേബി മോണിക്ക.

ഹൊറര്‍ മിസ്റ്റീരിയസ്-ത്രില്ലര്‍ ചിത്രമാണ് ‘ദി പ്രീസ്റ്റ്’. ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഫിന്‍ ടി. ചാക്കോ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ചിത്രത്തിന്റെ കഥ ജോഫിന്‍ തന്നെയാണ് രചിച്ചത്. തിരക്കഥ ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് ഒരുക്കുന്നത്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ളത്.

കൊവിഡ് കാലത്തിന് മുന്നേ 2020 ജനുവരിയിലായായിരുന്നു സിനിമയുടെ ഷൂട്ട്. പിന്നീട് കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. ശേഷം നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ആഹ്ലാദം പങ്കുവച്ചുള്ള മഞ്ജു വാര്യരുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here