രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 71 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്. 80,834 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. 3,303 പേരാണ് കൊവിഡ് ബാധിച്ചു മരണപ്പെട്ടത്. രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്നലെ 1,32,062 പേർ കൊവിഡ് രോഗമുക്തി നേടി ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 10 ലക്ഷത്തോളമായി കുറഞ്ഞു. രാജ്യത്തെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി.അതേസമയം, രാജ്യത്തെ കൊവിഡ്​ മരണങ്ങള്‍ സംബന്ധിച്ച് അവ്യക്​തത ഇപ്പോഴും തുടരുകയാണ്​. കഴിഞ്ഞ ദിവസങ്ങളിൽ ബിഹാറിലും മഹാരാഷ്ട്രയിലും കൊവിഡ്​ മരണങ്ങളുടെ കണക്കിൽ മാറ്റം വരുത്തിയിരുന്നു. ഇതിനു​ പിന്നാലെ ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കിനേക്കാൾ ഏഴിരട്ടി മരണമെങ്കിലും ഇന്ത്യയിൽ നടന്നിരിക്കാമെന്ന റിപ്പോർട്ട്​ പുറത്ത്​ വന്നിരുന്നു .

എന്നാൽ, റി​പ്പോർട്ടിനെ ആരോഗ്യമന്ത്രാലയം തള്ളിക്കളഞ്ഞു. കൊവിഡ് മരണം റിപ്പോർട്ട് ചെയാനുള്ള ഐ സി എം അറിന്റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആണ് രാജ്യത്ത് മരണം രേഖപ്പെടുത്തുന്നതെന്നും. റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടങ്ങളോട് മരണ കണക്കുകൾ കൃത്യമായി പരിശോധിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ https://chat.whatsapp.com/B5e0j5NJGwc6sDC5BRUgFu

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News