കണ്ണൂരില്‍ പിഞ്ചു കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം

കണ്ണൂർ കേളകത്ത് ഒരുവയസ്സുകാരിക്ക് നേരെ രണ്ടാനച്ഛന്‍റെ ക്രൂര മർദ്ദനം. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞ് കണ്ണൂർ ഗവ,മെഡിക്കൽകോളജിൽ ചികിൽസയിലാണ്. രണ്ടാനച്ഛനേയും  അമ്മയെയും   പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കേളകം ചെങ്ങോത്തെ വെട്ടത്ത് രമ്യയുടെ ഒരു വയസ്സുകാരിയായ കുഞ്ഞാണ് മർദ്ദനത്തിന് ഇരയായത്. രണ്ടാനച്ഛൻ പാലുകാച്ചി സ്വദേശി രതീഷ് ആണ്  കുട്ടിയെ മർദ്ദിച്ചത്. രതീഷിനും രമ്യക്കും എതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് പൊലീസ് കേസെടുത്തു. രമ്യയുടെ അമ്മ സുലോചനയുടെ പരാതിയിലാണ് കേളകം പോലീസ് കേസ് എടുത്തത്.

മർദ്ദനം തടയാതിരുന്നതിനും പ്രതിയെ സഹായിച്ചതിനുമാണ് അമ്മയ്ക്ക് എതിരേ കേസ്.

മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ ആദ്യം  പേരാവൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിശദ പരിശോധനക്ക് പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർ അറിയിച്ചു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here