ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും ഒഴിവാക്കി; വി ഡി സതീശനും കെ.സുധാകരനും ദില്ലിയിലേയ്ക്ക്

കെപിസിസി അധ്യക്ഷ ചുമതല ഏറ്റെടുത്തശേഷം പുനസംഘടനാ ചര്‍ച്ചകര്‍ക്കായി കെ.സുധാകരനും വിഡി സതീശനും ദില്ലിയിലേയ്ക്ക്. ഇരുവരുടെയും ദില്ലിയാത്ര ഉമ്മന്‍ചാണ്ടിയെും ചെന്നിത്തലയെയും ഒഴിവാക്കി. സുധാകരന്റെ നീക്കത്തില്‍ ആശങ്കയോടെ എ-ഐ വിഭാഗം നേതാക്കള്‍.

ഈ വരുന്ന ബുധനാഴ്ച കെ.സുധാകരന്‍ പുതിയ കെ.പിസിസി അധ്യക്ഷന്റെ ചുമതല ഏറ്റെടുക്കും. അതിനുശേഷം രണ്ടുദിവസത്തിനുള്ളില്‍ കെ.സുധാകരനും വിഡി സതീശനും ദില്ലിയിലേക്ക്. അവിടെ സോണിയാ ഗാന്ധി രാഹുല്‍ ഗാന്ധി എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച. കേരളത്തിന്റെ ചുമതയുള്ള ഹൈക്കമാന്‍ഡ് പ്രതിനിധികളുമായും ഇരുവരും ചര്‍ച്ച നടത്തും. സംഘടന പുനസംഘടന സംബന്ധിച്ച് പ്രാഥമിക ധാരണയുണ്ടാക്കുകയാണ് യാത്രയുടെ ലക്ഷ്യം.

ദില്ലിയിലുള്ള കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിലാകും കൂടിയാലോചനകള്‍. ഇരുവരുടെയും സ്ഥാനലബ്ദിയില്‍ ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെും ഒഴിവാക്കിയാണ് എഐസിസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്നതാണ് ശ്രദ്ധേയം. പാര്‍ട്ടി പുനസംഘടനയിലും ഇരുനേതാക്കളെയും അവഗണിക്കുന്നതിന്റെ സൂചനയായി എ-ഐ വിഭാഗം നേതാക്കള്‍ ഇതിനെ കാണുന്നു. അതുകൊണ്ടുതന്നെ പുനസംഘടനയില്‍ യോജിച്ച നീക്കത്തിന് തയ്യാെറടുക്കയാണ് എ-ഐ വിഭാഗം നേതാക്കള്‍.

കെസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഏകപക്ഷിയ നടപടിയില്‍ അതൃപ്തിയുള്ള നേതാക്കള്‍ എെഎസിസിയെ പരാതി അറിയിക്കും. ചുമതല ഏറ്റെടുത്തശേഷവും കെ.സുധാകരന്‍ സമന്വയത്തിന്റെ പാത സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് എ-ഐ വിഭാഗം നേതാക്കളുടെ ധാരണ.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ https://chat.whatsapp.com/B5e0j5NJGwc6sDC5BRUgFu

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News