കണ്ണൂര്‍ ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ഇടങ്ങളില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കണ്ണൂര്‍ ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി തദ്ദേശ സ്വയംഭരണ- എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

ഓണ്‍ലൈന്‍ പഠനത്തിലെ പ്രശ്‌നങ്ങള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മഴക്കാല മുന്നൊരുക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിന്റെ രണ്ടാം തരംഗത്തെ ഒരു പരിധി വരെ വിജയകരമായി തരണം ചെയ്യാന്‍ നമുക്ക് സാധിച്ചിട്ടുണ്ടെങ്കിലും ജാഗ്രത കൈവിടാനാവില്ല.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴേക്ക് കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണം. പട്ടിക-ജാതി പട്ടിക വര്‍ഗ പ്രദേശങ്ങളിലുള്ളവര്‍ക്കിടയില്‍ കൊവിഡ് പരിശോധനയും വാക്‌സിന്‍ വിതരണവും ശക്തിപ്പെടുത്തുന്നതിന് നിലവിലുള്ള മൊബൈല്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News