കോര്‍പറേറ്റ് വര്‍ഗീയ കൂടുകെട്ടാണ് രാജ്യം ഭരിക്കുന്നത്, മുതലാളിത്ത വ്യവസ്ഥയ്ക്ക് ബദലുണ്ടെന്ന് കേരളം തെളിയിച്ചു; സീതാറം യെച്ചൂരി

കോര്‍പറേറ്റ് വര്‍ഗീയ കൂടുകെട്ടാണ് രാജ്യം ഭരിക്കുന്നത് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. മുതലാളിത്ത വ്യവസ്ഥയ്ക്ക് ബദലുണ്ടെന്ന് കേരളം തെളിയിച്ചു. അതിഥി തൊഴിലാളികള്‍ക്കും കേരളം ഭക്ഷണം നല്‍കിയെന്നും ഇ.എം.എസ്.സ്മൃതി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. കോര്‍പറേറ്റ് വര്‍ഗീയ കൂട്ടുകെട്ടാണ് രാജ്യം ഭരിക്കുന്നത്. എതിര്‍ സ്വരങ്ങളെ കേന്ദ്രം അടിച്ചമര്‍ത്തുന്നു. മുതലാളികള്‍ക്കു വേണ്ടി കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

മുതലാളിത്ത വ്യവസ്ഥയിലും ബദലുണ്ടെന്ന് കേരളം തെളിയിച്ചെന്നും അതിഥി തൊഴിലാളികള്‍ക്കടക്കം ഭക്ഷണം നല്‍കിയ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.എം.എസ് സ്മൃതിദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന ബദലുകള്‍ കേരളത്തിന്റെ അനുഭവങ്ങള്‍ എന്ന വിഷയത്തില്‍ ഊന്നിയാണ് ഈ വര്‍ഷത്തെ ഇ.എം.എസ്. സ്മൃതി സംഘടിപ്പിച്ചത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here