ഐഎസ്ആര്‍ഒ മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ സി ജി ബാലന്‍ അന്തരിച്ചു

ഐഎസ്ആര്‍ഒ മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ സി ജി ബാലന്‍ (75 ) അന്തരിച്ചു.ഐഎസ്ആര്‍ഓയുടെ വലിയമല എല്‍പിഎസ്സിയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു. ക്രയോജനിക് റോക്കറ്റ് എന്‍ജിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

സി ജി ബാലന്റെ നേതൃത്വത്തിലാണ് മംഗള്‍യാന്റെ സുപ്രധാന ഘടകമായ ലാം എന്ന ലിക്വിഡ് അപ്പോജി മോട്ടോര്‍ ആദ്യമായി വികസിപ്പിച്ചത്. പ്രവൃത്തി മികവിന് രാഷ്ട്രപതി പുരസ്‌കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തിരുവന്തപുരം വെള്ളായണി മുകളൂര്‍മൂല ചന്ദ്രദീപത്തിലെ സി ജി ബാലന്‍ അര്‍ബുദബാധിതനായിരുന്നു. കോഴഞ്ചേരി കാട്ടൂരിലെ താമരശ്ശേരി കുടുംബാംഗമാണ്. ആള്‍ സെയിന്റ്‌സ് കോളേജിലെ ഇംഗ്ലീഷ് അധ്യാപികയും പ്രശസ്ത എഴുത്തുകാരിയുമായ ചന്ദ്രമതിയാണ് ഭാര്യ, മക്കള്‍ ദേവി പ്രിയ, ഗണേഷ്.സഞ്ചയനം ജൂണ്‍ 17 വ്യാഴാഴ്ച്ച.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here