സൗദിയില്‍ വാഹന അപകടത്തില്‍ മരിച്ച നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദിയില്‍ വാഹന അപകടത്തില്‍ മരിച്ച നഴ്സുമാരുടെ മുതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ നെയ്യാറ്റികര എംഎല്‍എ ആന്‍സലന്‍നും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. സുഹൃത്തുക്കള്‍ക്കൊപ്പം സാധനം വാങ്ങാന്‍ പുറത്തു പോയപ്പോഴായിരുന്നു അപകടം

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദിയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ എന്നിവര്‍ മരിച്ചത്.

മരിച്ച രണ്ട് പേരും നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്‌നേഹ, റിന്‍സി, ഡ്രൈവര്‍ അജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാഹനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മലയാളികളാണ്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here