BIG BREAKING: സമ്പൂർണ ലോക്ഡൗണിനിടയിലും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കോൺ​ഗ്രസ്

ശക്തമായ നിയന്ത്രണങ്ങൾ തുടരുന്നതിനിടെ കൊവിഡ്‌ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി എം എൽ എ ടി സിദ്ധിഖിന്റെ പൊതുയോഗം.കൽപ്പറ്റ ഡി സി സി ഓഫീസിലാണ്‌ മാസ്ക്‌ പോലും ധരിക്കാതെ നൂറോളം പേർ യോഗം ചേർന്നത്‌.

യൂത്ത്‌ കെയർ ജില്ലാ തല ഉദ്ഘാടനമെന്ന പേരിലാണ്‌ കെ പി സി സി നിർവ്വാഹക സമിതിയംഗവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും പങ്കെടുത്ത യോഗം നടന്നത്‌.സംസ്ഥാനമാകെ കൊവിഡ്‌ നിയന്ത്രണ വിധേയമാക്കാൻ പൊതുജനവും സർക്കാർ സംവിധാനങ്ങളും തീവ്വ്ര ശ്രമത്തിലാണ്‌.

പൂർണ്ണ ലോക്‌ ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങളാണ്‌ ഇന്നലെയും ഇന്നും.ഒരു ഉത്തരവാദിത്വപ്പെട്ട എം എൽ എയുടെ നേതൃത്വത്തിൽ ഇന്നും കഴിഞ്ഞ ദിവസവും നടന്ന പരിപാടികളിലാണ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയത്.

മാസ്ക്കില്ല,വ്യക്തികൾ തമ്മിൽ പാലിക്കേണ്ട അകലവുമില്ല.നൂറോളം പേരിൽ കെ പി സി സി അംഗങ്ങളും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമുണ്ട്‌.കഴിഞ്ഞ ദിവസം മണ്ഡലം പ്രസിഡന്റുമാർക്കയച്ച കത്തിൽ പറയുന്നത്‌ പരമാവധി പേരെ പങ്കെടുപ്പിച്ച്‌ പരിപാടി വിജയിപ്പിക്കാനുള്ള ആഹ്വാനം. കോവിഡ്‌ പ്രതിരോധമൊന്നും കോൺഗ്രസുകാർ അറിഞ്ഞമട്ടില്ല.

ടി സിദ്ധിഖ്‌ എം എൽ എ യുടെ യൂത്ത്‌ കെയർ എന്ന പേരിലാണ്‌ യൂണിഫോം വിതരണവും ജില്ലാ തല ഉദ്ഘാടനപരിപാടിയും നടന്നത്‌.നേരത്തെ കെ പി സി സി വർക്കിംഗ്‌ പ്രസിഡന്റായി തെരെഞ്ഞെടുത്ത ടി സിദ്ധിഖിന്‌ ഡി സി സിയിൽ നൽകിയ സ്വീകരണ പരിപാടിയും കൊവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നെന്ന് ആക്ഷേപമുയർന്നിരുന്നു.

സ്ഥാനാർത്ഥിത്വം മുതൽ ജില്ലാ കോൺഗ്രസിന്‌ അനഭിമതനായിരുന്ന ടി സിദ്ധിഖിന്റെ പരിപാടിയിൽ ആളെത്തുന്നത്‌ ചില നേതാക്കൾ വിലക്കിയിരുന്നെന്നാണ്‌ വിവരം.ഇതിനെ മറികടക്കാൻ ലീഗ്‌ പ്രവർത്തകരെക്കൂടി പങ്കെടുപ്പിച്ചാണ്‌ എം എൽ എ പരിപാടി നടത്തിയത്‌.സംഭവത്തിൽ പൊലീസ്‌ നടപടി ആവശ്യപ്പെട്ട്‌ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്‌.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News